Monday, May 6, 2024
HomeKeralaആരാധകരുടെ ഇഷ്ടതാരത്തെ തിരിച്ചെത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് നീക്കം

ആരാധകരുടെ ഇഷ്ടതാരത്തെ തിരിച്ചെത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് നീക്കം

സീസണ്‍ തുടങ്ങും മുൻപേ പരിക്കേറ്റ് പുറത്തായ വിദേശ താരംജോഷുവ സോട്ടിരിയോക്ക് പകരം ആരാധകരുടെ ഇഷ്ടതാരത്തെ തിരികെയെത്തിക്കാൻ കേരളബ്ലാസ്റ്റേഴ്‌സിന്റെ നീക്കം.

ഒറ്റ സീസണില്‍ അരങ്ങേറി ബ്ലാസ്റ്റേഴ്‌സിന് വേണ്ടി തകര്‍പ്പൻ പ്രകടനം പുറത്തെടുത്ത സ്പാനിഷ് താരം അല്‍വാരോ വാസ്‌ക്വസിനെ തിരിച്ചെത്തിക്കാനാണ് ക്ലബിന്റെ ശ്രമം.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല. ബ്ലാസ്റ്റേഴ്സ് വിട്ട താരം ഗോവയിലേക്ക് ചേക്കേറിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. താരം മഞ്ഞപ്പടയിലേക്ക് ഒരു തിരിച്ചുവരവും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ട്രാൻഫര്‍ തുകയാണ് വില്ലനായത്. ഇപ്പോള്‍ താരത്തിനായുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായെന്നാണ് സൂചന.

ഇപ്പോള്‍ ബ്ലാസ്റ്റേഴ്സിന് താരത്തെ സ്വന്തമാക്കാൻ താല്‍പര്യമുള്ളപ്പോള്‍ യൂറോപ്പില്‍ നിന്നുള്ള ചില ക്ലബുകളും അല്‍വാരോയെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ട്.ആരാധകരുടെ ഇഷ്ടതാരമായിരുന്ന അല്‍വാരോ ഒറ്റ സീസണില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ആ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കളിച്ചതില്‍ നിര്‍ണായകമായ പങ്കും താരത്തിന്റേതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular