Saturday, April 27, 2024
HomeCinemaലക്ഷക്കണക്കിന് വ്യൂസ് വാരിക്കൂട്ടി ആര്‍.ഡി.എക്സിലെ 'ഹലബല്ലൂ'; ആടിതിമിര്‍ത്ത് ഷെയ്‌നും നീരജും പേപ്പെയും

ലക്ഷക്കണക്കിന് വ്യൂസ് വാരിക്കൂട്ടി ആര്‍.ഡി.എക്സിലെ ‘ഹലബല്ലൂ’; ആടിതിമിര്‍ത്ത് ഷെയ്‌നും നീരജും പേപ്പെയും

ലയാള ചിത്രം RDXലെ (RDX Malayalam movie) ഗാനം പുറത്ത്. ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും കൂടി ഒത്തുചേര്‍ന്ന ‘ഹലബല്ലൂ’ എന്ന ഈ ഗാനം ഒരുക്കിയിരിക്കുന്നത് സാം സി എസാണ്.

ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിങ്ങനെ ചിത്രത്തിലെ മൂന്ന് നായകന്മാരും ഈ ഗാനരംഗത്തില്‍ തകര്‍ത്താടിയിരിക്കുകയാണ്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആര്‍ ഡി എക്സിലെ ആദ്യ ഗാനം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെ മൂന്ന് നായകന്മാര്‍ ആടിപ്പാടുന്ന ഒരു അടിപൊളി ഗാനം മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ബെന്നി ദയാല്‍, രഞ്ജിത്ത് കെ. ഗോവിന്ദ്, നരേഷ് അയ്യര്‍, സാം സി.എസ്. എന്നിവര്‍ ചേര്‍ന്നാലപിച്ചിരിക്കുന്ന ഗാനത്തിൻ്റെ വരികള്‍ ഒരുക്കിയിരിക്കുന്നത് മനു മഞ്ജിത്താണ്.

അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം. ആക്ഷൻ ചിത്രങ്ങളെ എന്നും നെഞ്ചോട് ചേര്‍ക്കാറുള്ള മലയാളികളുടെ നീണ്ട കാത്തിരിപ്പുകള്‍ക്ക് അവസാനം കുറിച്ച്‌ RDX ഓണം റിലീസായി തിയെറ്ററുകളില്‍ എത്തുവാൻ ഒരുങ്ങുകയാണ്.

മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്ബില്‍ ഉയര്‍ത്തിപ്പിടിച്ച ചിത്രമായ മിന്നല്‍ മുരളി കൂടാതെ ബാംഗ്ലൂര്‍ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബര്‍ട്ട് ഡോണി സേവ്യര്‍) എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്.

ആദര്‍ശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അൻബറിവാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്ബ്യാര്‍, മാല പാര്‍വതി, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എഡിറ്റര്‍ – ചമൻ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ. പുളിക്കല്‍, സംഗീതസംവിധാനം – സാം സി.എസ്., വരികള്‍ -മനു മൻജിത്, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍ – ജോസഫ് നെല്ലിക്കല്‍, ഫിനാൻസ് കണ്‍ട്രോളര്‍ – സൈബണ്‍ സി. സൈമണ്‍, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ – ജാവേദ് ചെമ്ബ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റര്‍ പ്രൊഡക്ഷൻ മാനേജര്‍ – റോജി പി. കുര്യൻ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരൻ, പി.ആര്‍.ഒ. – ശബരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular