ഹരാരെ: സിംബാബ്‌വെയില്‍ നടക്കുന്ന സിം ആഫ്രോ ടി-10 ക്രിക്കറ്റ് ലീഗില്‍ മലയാളി പേസര്‍ എസ്. ശ്രീശാന്തിന്‍റെ മാജിക്കല്‍ ബൗളിംഗ്.
ഇംപാക്‌ട് പ്ലെയറായി എത്തിയ ശ്രീശാന്തിന്‍റെ ബൗളിംഗില്‍ ഹരാരെ ഹരികെയ്ൻസ് കേപ്ടൗണ്‍ സാംപ് ആര്‍മിക്കെതിരേ ജയം നേടി. സൂപ്പര്‍ ഓവറിലായിരുന്നു ഹരാരെ ഹരികെയ്ൻസിന്‍റെ ജയം. എന്നാല്‍, മത്സരം സൂപ്പര്‍ ഓവറിലെത്തിച്ചത് ശ്രീശാന്തായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഹരാരെ 10 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ കേപ്ടൗണിന് അവസാന ഓവറില്‍ ജയിക്കാൻ വേണ്ടിയിരുന്നത് എട്ട് റണ്‍സ്. ഇംപാക്‌ട് പ്ലെയറായി ബൗളിംഗിനെത്തിയ ശ്രീശാന്ത് ആദ്യപന്തില്‍ വിക്കറ്റ് വീഴ്ത്തി.
ഓവറിലെ അവസാന പന്തില്‍ സീൻ വില്യംസിനെ നേരിട്ടുള്ള ത്രോയിലൂടെ ശ്രീശാന്ത് റണ്ണൗട്ടാക്കിയതോടെ മത്സരം സമനിലയില്‍. രണ്ട് ലെഗ് ബൈ ഉള്‍പ്പെടെ ഏഴു റണ്‍സ് മാത്രമായിരുന്നു അവസാന ഓവറില്‍ ശ്രീശാന്ത് വഴങ്ങിയത്.
തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ ഹരാരെ ഹരികെയ്ൻസ് ജയം നേടി. കേപ്ടൗണിന്‍റെ ക്യാപ്റ്റൻ ഋഷഭ് പന്താണ്. ഓയിൻ മോര്‍ഗനാണു ഹരാരെയുടെ ക്യാപ്റ്റൻ. റോബിൻ ഉത്തപ്പയും ടീമിലുണ്ട്.