അധികാരകേന്ദ്രമാകാന്‍ റിയാസ്
പിണറായിയുടെ തണല്‍
വീണയുടെ പിന്തുണ
സമരമുഖങ്ങളില്‍ ജ്വലിക്കുന്ന പ്രതിഭയായിരുന്ന മുഹമ്മദ് റിയാസ് മന്ത്രിയായതോടെ പിണറായിയുടെ തണലില്‍ വളരുന്നു. പിണറായിയ്ക്കുശേഷം മലബാറില്‍ നിന്നുള്ള നേതാവായി മരുമകനെ ഉയര്‍ത്തുകയാണ് ലക്ഷ്യം. പിണറായിയുടെ മകള്‍ വീണയെ വിവാഹം കഴിച്ചതോടെ പാര്‍ട്ടിയിലും ഭരണത്തിലും മുഹമ്മദ് റിയാസ് ശക്തനായി കഴിഞ്ഞു. പിണറായിയുടെ പിന്തുണയും ഭാര്യ വീണയുടെ സംരക്ഷണവും റിയാസിനെ വേറൊരു ലെവലിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. പൊതുമരാമത്ത് മന്ത്രിയായി പിണറായി ശൈലിയിലാണ് റിയാസിന്റെ പ്രവര്‍ത്തനം. അതു ഭരണകക്ഷിയായാലും പ്രതിപക്ഷമായാലും രണ്ടും കല്പിച്ചുള്ള നീക്കമാണ് റിയാസ് നടത്തുന്നത്. ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ ഭാവനയില്‍ വിരിഞ്ഞ കിഫ്ബിയെ പൊതുമരാമത്ത് മന്ത്രി സ്വന്തമാക്കി കഴിഞ്ഞു. ഇനി എല്ലാം റിയാസ് നോക്കുമെന്നു സാരം.
പിണറായിയുടെ കാലത്തു തന്നെ എല്ലാം കൈപ്പിടിയിലൊതുക്കാനുള്ള മരുമകന്റെ നീക്കമാണ് ഇതെല്ലാം. ഇതിനെല്ലാം വീണയുടെ സഹായവും ലഭിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ പോലും എല്ലാവരും നിശബ്ദരായി കഴിഞ്ഞു.പിണറായിയോടു മുട്ടാന്‍ എല്ലാവരും ഭയയ്ക്കുന്നു. ഇതു കൂടാതെ ഫാരീസ് അബൂബേക്കര്‍ എന്ന വിവാദ വ്യവസായിയുടെ ബന്ധു കൂടിയാണ് റിയാസ്. പിണറായി വിജയനുമായി ഫാരീസിനുള്ള ബന്ധം നാട്ടിലും മറുനാട്ടിലും പാട്ടാണ്. ഏതായാലും ഇങ്ങനെ പോയാല്‍ ഫാരീസ് ബന്ധുവായ റിയാസിനെ മുഖ്യമന്ത്രി കസേരയില്‍ അവരോധിച്ചാലും അത്ഭുതപ്പെടേണട്ിവരില്ല.
നിയമസഭയിലേക്കു റിയാസിന്റെ ആദ്യ ജയമാണ് ഇത്തവണ. ബേപ്പൂരില്‍നിന്ന് 28,747 വോട്ടിന്റെ ഭൂരിപക്ഷം. നിലവില്‍ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്, സിപിഎം സംസ്ഥാന സമിതി അംഗം. കോഴിക്കോട് സ്വദേശിയാണ്. സെന്റ് ജോസഫ് ബോയ്സ് ഹൈസ്‌കൂള്‍, ഫാറൂഖ് കോളജ്, കോഴിക്കോട് ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. നിയമബിരുദധാരി. സ്‌കൂള്‍ കാലത്ത് എസ്എഫ്‌ഐയിലൂടെ പൊതുപ്രവര്‍ത്തനത്തിലെത്തി.
1998ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹിയായി. ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, കോഴിക്കോട് സിറ്റി മോട്ടര്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിയന്‍ സെക്രട്ടറി, സിഐടിയു സിറ്റി ഓട്ടോ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ എം.കെ.രാഘവനെതിരെ പരാജയപ്പെട്ടു. പൊലീസ് കമ്മീഷണറായി വിരമിച്ച പി.എം.അബ്ദുല്‍ ഖാദറിന്റെയും കെ.എം.ആയിശാബിയുടെയും മകനാണ്.
റോയി ലൂക്കോസ്