Wednesday, April 24, 2024
HomeIndiaഎംകെ 54 ടോർപിഡോ: അമേരിക്കയുമായി 423 കോടി രൂപയുടെ കരാര്‍ ഒപ്പിട്ട് ഇന്ത്യ

എംകെ 54 ടോർപിഡോ: അമേരിക്കയുമായി 423 കോടി രൂപയുടെ കരാര്‍ ഒപ്പിട്ട് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി വിരുദ്ധ യുദ്ധ വിമാനമായ P-8I ക്ക് 423 കോടി രൂപ ചെലവിൽ എംകെ 54 ടോർപിഡോയും ശത്രു വിമാനങ്ങളുടെ മിസൈല്‍ ആക്രമണങ്ങളില്‍ ഒഴിഞ്ഞുമാറാന്‍ സൈന്യം ഉപയോഗിക്കുന്ന പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നതിനായി യുഎസ് ഗവണ്‍മെന്റുമായി പ്രതിരോധ മന്ത്രാലയം കരാറില്‍ ഒപ്പിട്ടു.

ഇന്ത്യൻ നാവികസേനയ്ക്ക് നിലവില്‍ പതിനൊന്ന് P-8I വിമാനങ്ങളാണ് ഉള്ളത്. അമേരിക്കൻ ബഹിരാകാശ കമ്പനിയായ ബോയിങ്ങാണ് ഇവ നിർമ്മിക്കുന്നത്.

P-8I വിമാനങ്ങള്‍ അന്തർവാഹിനി വിരുദ്ധ യുദ്ധ ശേഷികള്‍ക്ക് പുറമെ മുൻകൂർ സമുദ്ര നിരീക്ഷണ ശേഷിക്കും പേരുകേട്ടവയാണ്. ട്വിറ്ററിലൂടെയാണ് പ്രതിരോധ മന്ത്രാലയം വക്താവ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular