Wednesday, June 26, 2024
Homeവിശ്വാസപ്രഭയിൽ സൗത്ത് ഫ്‌ളോറിഡ സെന്റ് മേരീസ് യാക്കോബായ പള്ളി കൂദാശയും സമർപ്പണവും ഓഗസ്റ്റ് 11 ,12...

വിശ്വാസപ്രഭയിൽ സൗത്ത് ഫ്‌ളോറിഡ സെന്റ് മേരീസ് യാക്കോബായ പള്ളി കൂദാശയും സമർപ്പണവും ഓഗസ്റ്റ് 11 ,12 തീയതികളിൽ

സൗത്ത് ഫ്ലോറിഡ: ഒന്നര പതിറ്റാണ്ടിലേറെ പ്രാർത്ഥനാപൂർവ്വം കാത്തിരുന്ന സൗത്ത് ഫ്ലോറിഡയിലെ സെൻറ് മേരീസ് യാക്കോബായ ഇടവക അംഗങ്ങൾക്ക് സ്വപ്നസാഫല്യമായി ഒരു ദേവാലയം. സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ദേവാലയം ആഗസ്റ്റ് 11 വെള്ളി, ഓഗസ്റ്റ് 12 ശനി തീയതികളിൽ നടക്കുന്ന ഭക്തിനിർഭരമായ വിശുദ്ധകർമങ്ങളോടെ ആർച്ച് ബിഷപ്പ് മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ കൂദാശ ചെയ്യപ്പെടുന്നു. 2006 ൽ ആണ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ഇടവക സൗത്ത് ഫ്ലോറിഡയിൽ ആരംഭിക്കുന്നത്,

ഓഗസ്റ്റ് 11-ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ദേവാലയത്തിൽ എത്തുന്ന ആർച്ച് ബിഷപ്പിനും , മുൻ വികാരിമാർക്കും , മറ്റ് വൈദികർക്കും വിശ്വാസികൾ ഊഷ്മള സ്വീകരണം നൽകും. തുടർന്ന് സന്ധ്യാ പ്രാർത്ഥനയോടെ പള്ളി കൂദാശ ചടങ്ങുകൾ ആരംഭിക്കും. വിശുദ്ധ പള്ളി കൂദാശയുടെ ആദ്യഭാഗം സമാപിച്ചശേഷം അന്നേദിവസത്തെ ആശീർവാദത്തോടും പ്രാർത്ഥനയോടും കൂടി ചടങ്ങുകൾ സമാപിക്കും.

ഓഗസ്റ്റ് 12 ശനിയാഴ്ച രാവിലെ 9:00 മണിക്ക് വിശുദ്ധ ദേവാലയ കൂദാശയുടെ രണ്ടാം ഭാഗത്തോടെ കൂദാശ ചടങ്ങുകൾ തുടരും. തുടർന്ന് പുതുതായി പ്രതിഷ്ഠിച്ച അൾത്താരയിൽ ആർച്ച് ബിഷപ്പ് മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടക്കും . വിശുദ്ധ ദേവാലയ കൂദാശയ്ക്കും വിശുദ്ധ കുർബാനയ്ക്കും ശേഷം ഈ അനുഗ്രഹീത തിരുന്നാളിനോടനുബന്ധിച്ച് പൊതുസമ്മേളനം നടക്കും. ആശീർവാദത്തോടും സ്നേഹവിരുന്നോടും കൂടി ചടങ്ങുകൾ സമാപിക്കും.

കൂദാശ-സമർപ്പണ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഇടവക വികാരി ഫാദർ ജോസഫ് വർഗീസ്, കൺവീനർ ജോൺ തോമസ് (ബ്ലെസൻ ), സെക്രട്ടറി നിബു പുത്തേത്ത്‌ , എന്നിവർ പറഞ്ഞു, വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു, ട്രഷറർ ഗ്ലാഡിൻ ജോർജ്. ജോയിൻറ് സെക്രട്ടറി ജിനോ കുര്യാക്കോസ് , ജോയിൻറ് ട്രഷറർ ബെസ്സി വർഗീസ്, കമ്മറ്റി അംഗങ്ങളായ സിബി എൽദോ, ഷെൻസി മാണി. റജി ഒറ്റാനിസ് എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. കൂദാശയുടെയും,സമർപ്പണത്തിന്റെയും സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീർ ജോർജ് മാലിയിൽ നേതൃത്വത്തിൽ ഒരുങ്ങി വരുന്നു .

സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ദേവാലയം എന്ന സ്വപ്നസാക്ഷാൽക്കാരത്തിന് പിന്തുണ നൽകിയ എല്ലാ സുമനസുകളെയും നന്ദിയോടെ സ്‌മരിക്കുന്നതായി സംഘാടകർ പറഞ്ഞു. ഇടവക അംഗങ്ങൾ കുറവാണെങ്കിലും , ജാതി-മത ഭേദമന്യേ എല്ലാവരുടെയും സഹകരണമാണ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ദേവാലയം എന്നും അവർ കൂട്ടിച്ചേർത്തു,

ജിനോ കുര്യാക്കോസ്
RELATED ARTICLES

STORIES

Most Popular