Friday, April 19, 2024
HomeUSAഇന്ത്യൻ വംശജ നീരാ ടണ്ടൻ ബൈഡന്റെ സ്റ്റാഫ് സെക്രട്ടറി

ഇന്ത്യൻ വംശജ നീരാ ടണ്ടൻ ബൈഡന്റെ സ്റ്റാഫ് സെക്രട്ടറി

വാഷിങ്ടൻ ഡിസി ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്റ്റാഫ് സെക്രട്ടറിയായി ഇന്ത്യൻ അമേരിക്കൻ നീരാ ടണ്ടനെ നിയമിച്ചു. ഒക്ടോബർ 22 നാണ്  ഇതുസംബന്ധിച്ചുള്ള വിവരം വൈറ്റ് ഹൗസ് പുറത്തുവിട്ടത്. സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസ് മുൻ പ്രസിഡന്റായിരുന്നു നീരാ. നേരത്തെ വൈറ്റ് ഹൗസ് ബഡ്ജറ്റ് ഡയറക്ടറായി ബൈഡൻ നോമിനേറ്റ് ചെയ്തിരുന്ന നീരാ ടണ്ടനെ ബൈഡൻ തന്നെ പിൻവലിച്ചു വൈറ്റ് ഹൗസ് സീനിയർ അഡ്‌വൈസറായി നിയമിച്ചിരുന്നു. ഡെമോക്രാറ്റ് പാർട്ടിയിൽ നിന്നും എതിർപ്പുണ്ടായതിനെ തുടർന്നാണ് അവരെ പിൻവലിച്ചത്.

സ്റ്റാഫ് സെക്രട്ടറി എന്ന നിലയിൽ ബൈഡന് ആവശ്യമായ ഔദ്യോഗിക രേഖകളുടെ നിയന്ത്രണം മുഴുവൻ നീരയിൽ നിക്ഷിപ്തമാണ്. വൈറ്റ് ഹൗസിലെ തന്ത്രപ്രധാനമായ ഒരു തസ്തികയാണ് സ്റ്റാഫ് സെക്രട്ടറി എന്ന പദവി. ഇപ്പോൾ സുപ്രീം കോടതി ജസ്റ്റിസായ ബ്രട്ട് കവനൊ, ജോൺ പൊഡസ്റ്റ എന്നിവർ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ചീഫ് ഓഫ് സ്റ്റാഫായി പ്രവർത്തിച്ചിരുന്നു.

ഹില്ലരി ക്ലിന്റന്റെ ദീർഘകാല എയ്ഡായും നീരാ പ്രവർത്തിച്ചിട്ടുണ്ട്. നീരയുടെ നിയമന അംഗീകാരത്തിന് സെനറ്റിന്റെ മുമ്പിൽ ഹാജരാകേണ്ട. ഇന്ത്യയിൽ നിന്നും കുടിയേറിയ മാതാപിതാക്കളുടെ മകളായി 1970 സെപ്റ്റംബർ 10ന് ബെസഫോർഡ് മാസച്യുസെറ്റിലായിരുന്നു ഇവരുടെ ജനനം. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ നിന്നും ബിരദവും, യെൽ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്.

പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular