Monday, May 20, 2024
HomeGulfയൂത്ത് ലീഗ് ദിനം; കോഴിക്കോട് ജില്ലാ കെഎംസിസി രക്ത ദാന ക്യാമ്ബ് സംഘടിപ്പിച്ചു

യൂത്ത് ലീഗ് ദിനം; കോഴിക്കോട് ജില്ലാ കെഎംസിസി രക്ത ദാന ക്യാമ്ബ് സംഘടിപ്പിച്ചു

ദോഹ: ഭാഷ സമര പോരാളികളുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ സ്മരിക്കുന്ന യൂത്ത് ലീഗ് ദിനത്തോട് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ ഹെല്‍ത് വിങ് രക്തദാന ക്യാമ്ബ് സംഘടിപ്പിച്ചു.

വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ മനസ്സിലാക്കി “രക്തം നല്‍കൂ !!!ജീവൻ രക്ഷിക്കൂ” എന്ന സന്ദേശമുണര്‍ത്തി ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചുകൊണ്ട് ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ജില്ലാ ഹെല്‍ത് വിങ് രക്തദാന ക്യാമ്ബ് സംഘടിപ്പിക്കുന്നത്.തുമാമ കെഎംസിസി ഹാളില്‍ നടന്ന രക്തദാന ക്യാമ്ബ് ഖത്തര്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ: അബ്ദുസമദ് ഉത്ഘാടനം ചെയ്തു. രക്ത ദാനത്തിലൂടെ മറ്റുള്ളവരുടെ ജീവൻ നിലനിര്‍ത്താൻ സഹായിക്കുന്നതോടൊപ്പം സ്വയം രക്ത ശുദ്ധീകരണം കൂടി നടക്കുന്നു എന്നത് ഇത്തരം പരിപാടികള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും കൂടുതല്‍ പേരിലേക്ക് ഈ സന്ദേശം എത്തിക്കേണ്ടതുമാണെന്നും അദ്ദേഹം അപിപ്രായപെട്ടു.

ജില്ലാ ഹെല്‍ത് വിങ് ചെയര്‍മാൻ അലി വലക്കട്ട് അധ്യക്ഷനായ ചടങ്ങില്‍ കെഎംസിസി സംസ്ഥാന ഭാരവാഹികളായ കെ.മുഹമ്മദ് ഈസ, അൻവര്‍ ബാബു , അബൂബക്കര്‍ പുതുക്കുടി, ടി.ടി.കെ ബഷീര്‍, ഫൈസല്‍ മാസ്റ്റര്‍, ഖത്തര്‍ കെഎംസിസി സ്നേഹ സുരക്ഷാ പദ്ധതി ചെയര്‍മാൻ അബു ത്വയ്യിബ്, നാദാപുരം പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അജ്മല്‍ സി പി, ജില്ലാ കെഎംസിസി ഭാരവാഹികളായ ഷരീഫ് പി സി നവാസ് കോട്ടക്കല്‍, അജ്മല്‍ തങ്ങലക്കണ്ടി , ബഷീര്‍ കെ കെ , നബീല്‍ നന്തി , മുജീബ് ദേവര്‍കോവില്‍ , മമ്മു ഷമ്മാസ് , ഫിര്‍ദൗസ് മണിയൂര്‍ , ഒ പി സാലിഹ് , ഷബീര്‍ മേമുണ്ട, ഹെല്‍ത്ത് വിങ് അംഗങ്ങളായ ഡോ:നവാസ് കിഴക്കയില്‍, ഷെമ്മി ചെറുമോത്ത്, അബ്ദുള്ള നടുക്കണ്ടി, ജംഷാദ് തിരുവമ്ബാടി, സജാദ് മങ്കര, ഷംനാദ് കരുവഞ്ചേരി , അഷ്‌റഫ് റയ്യാൻ എന്നിവര്‍ സന്നിഹിതരായിരുന്നു . മറ്റു മണ്ഡലം/ പഞ്ചായത്ത്‌ / മുൻസിപ്പല്‍ കെഎംസിസി നേതാക്കളും സജീവമായി പങ്കെടുത്ത ക്യാമ്ബില്‍ ഹെല്‍ത്ത് വിങ് ജനറല്‍ കണ്‍ വീനര്‍ അഷ്‌റഫ് സ്വാഗതവും കണ്‍വീനര്‍ നിസാര്‍ നന്ദിയും പറഞ്ഞു.

ഷഫീക് അറക്കല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular