Thursday, May 9, 2024
HomeUncategorizedബിടിഎസ് താരം സുഗയും സൈനിക സേവനത്തിന്

ബിടിഎസ് താരം സുഗയും സൈനിക സേവനത്തിന്

ലോകമെമ്ബാടും ആരാധകരുള്ള കൊറിയൻ ബാൻഡ് ബിടിഎസില്‍ നിന്ന് ഒരാള്‍ കൂടി നിര്‍ബന്ധിത സൈനിക സേവനത്തിലേക്ക് കടക്കുന്നു.

ബിടിഎസ് താരം സുഗയാണ് സേവനത്തിലേക്ക് കടക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ലൈവിലെത്തിയാണ് സൈനിക സേവനത്തിലേക്ക് കടക്കുന്നതിന്റെ സൂചനകള്‍ പങ്കുവച്ചത്.ഇതിന് ശേഷം ബിടിഎസ് മാനേജ്മെന്റ് ബിഗ് ഹിറ്റ് മ്യൂസിക് ഇക്കാര്യം സ്ഥിരീകരിച്ചു.

സൈന്യത്തില്‍ അംഗത്വമെടുക്കാനുള്ള നടപടികള്‍ സുഗ ആരംഭിച്ചുകഴിഞ്ഞുവെന്ന് മാനേജ്‌മെന്റ് ട്വീറ്റ് ചെയ്തു. ഈവര്‍ഷം 30 വയസ്സ് തികയുന്ന സാഹചര്യത്തിലാണ് തീരുമാനം. സൈന്യത്തില്‍ ചേരാന്‍ പോപ് താരം നേരത്തെ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് നിയമനം നീട്ടിവയ്ക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ബിടിഎസില്‍ നിന്ന് നിര്‍ബന്ധിത സൈനിക സേവനത്തിലേക്ക് കടക്കുന്ന മൂന്നാമത്തെ താരമാണ് സുഗ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular