Saturday, July 27, 2024
HomeEditorialപഠന വായ്‌പ സംബന്ധിച്ച പുതിയ പരിപാടിയിൽ ഉടൻ തന്നെ അപേക്ഷ നൽകി തുടങ്ങാം

പഠന വായ്‌പ സംബന്ധിച്ച പുതിയ പരിപാടിയിൽ ഉടൻ തന്നെ അപേക്ഷ നൽകി തുടങ്ങാം

വിദ്യാഭ്യാസ വായ്പ എടുത്തവർക്കു ബൈഡൻ ഭരണകൂടം പുതുതായി പ്രഖ്യാപിച്ച ആനുകൂല്യം കൈപ്പറ്റാൻ SAVE എന്ന പരിപാടിയിലേക്കു പുതിയ ബീറ്റാ വെബ്‌സൈറ്റിൽ ഉടൻ അപേക്ഷിച്ചു തുടങ്ങാം. വരുമാനത്തിന് അനുസരിച്ചു തിരിച്ചടവ് നടത്താൻ കഴിയുന്ന (ഐ ഡി ആർ) പരിപാടി വായ്‌പ എടുത്തവർക്കു ഇന്നു വരെ നൽകിയ ഏറ്റവും ഉദാരമായ സൗകര്യമാണെന്നു വൈറ്റ് ഹൗസ് പറയുന്നു.

കോവിഡ് കാലത്തു തുടങ്ങിയ മൂന്നു വർഷത്തെ വിരാമത്തിനു ശേഷം ഒക്ടോബറിലാണ് പുതിയ തിരിച്ചടവ് ആരംഭിക്കുന്നത്. കഴിഞ്ഞ മാസം സുപ്രീം കോടതി ബൈഡന്റെ വായ്‌പാ മാപ്പു പദ്ധതി തള്ളിയ ശേഷമാണു ഈ പദ്ധതി പ്രസിഡന്റ് പ്രഖ്യാപിച്ചത്.

വായ്പയുള്ള എല്ലാവർക്കും സേവ് പദ്ധതിയിൽ അപേക്ഷിക്കാം. എന്നാൽ REPAYE പരിപാടിയിൽ ഉള്ളവർ അപേക്ഷിക്കേണ്ട. അവരെ ബന്ധപ്പെട്ട വകുപ്പ് ഉൾപ്പെടുത്തും.
ബീറ്റ ഘട്ടത്തിൽ അപേക്ഷിക്കുന്നവർ ഓഗസ്റ്റിൽ പൂർണ വെബ്സൈറ്റ് എത്തുമ്പോൾ വീണ്ടും അപേക്ഷിക്കേണ്ട ആവശ്യമില്ല. ബീറ്റാ സൈറ്റിൽ ടെസ്റ്റ് നടക്കുന്നതിനാൽ ചില്ലറ തടസങ്ങൾ കണ്ടേക്കാമെന്നു വിദ്യാഭ്യാസ വകുപ്പ് പറയുന്നു.

അപേക്ഷ പൂർത്തിയാക്കാൻ 10 മിനിറ്റ് മതിയെന്നാണ് അവർ പറയുന്നത്. മാസം തോറും പണം അടയ്ക്കുന്നവർക്കു ഉയർന്ന പലിശ ഉണ്ടാവില്ല. ബൈഡന്റെ പദ്ധതിയെ റിപ്പബ്ലിക്കൻ പാർട്ടി രൂക്ഷമായി വിമർശിച്ചിരുന്നു. ഒരു കേസ് കോടതിയിലുണ്ട്. കോൺഗ്രസിനു മാത്രമേ ഇതൊക്കെ ചെയ്യാൻ അധികാരമുള്ളൂ എന്നതാണ് അവരുടെ വാദം.

RELATED ARTICLES

STORIES

Most Popular