Thursday, May 9, 2024
HomeUSAട്രംപിനെതിരായ ആരോപണത്തിൽ സത്യമുണ്ടെന്നു ഭൂരിപക്ഷം പൗരന്മാരും കരുതുന്നതായി പോളിംഗ്

ട്രംപിനെതിരായ ആരോപണത്തിൽ സത്യമുണ്ടെന്നു ഭൂരിപക്ഷം പൗരന്മാരും കരുതുന്നതായി പോളിംഗ്

2020 തിരഞ്ഞെടുപ്പു ഫലം അട്ടിമറിച്ചു അധികാരത്തിൽ തുടരാൻ ഡൊണാൾഡ് ട്രംപ് നിയമവിരുദ്ധമായി ശ്രമിച്ചുവെന്ന ആരോപണം ശരിയാണെന്നു 51% അമേരിക്കൻ പൗരന്മാരും വിശ്വസിക്കുന്നതായി സി ബി എസ് ന്യൂസ്/ യുവകോവ് പോളിൽ കണ്ടെത്തി.

ഞായറാഴ്ച പുറത്തു വന്ന പോളിംഗിൽ 29% മാത്രമാണ് അദ്ദേഹത്തിന്റെ ശ്രമങ്ങൾ നിയമാധിഷ്‌ഠിതമാണെന്നു അഭിപ്രായപ്പെട്ടത്. ട്രംപ് അധികാരത്തിൽ തുടരാൻ ആഗ്രഹിച്ചുവെന്ന അഭിപ്രായം 20% ആളുകൾക്കില്ല.

അട്ടിമറി ശ്രമം ആരോപിച്ച കേസിനോടുള്ള പ്രതികരണത്തിൽ, ഇത് ജനാധിപത്യത്തിനു നന്നല്ലെന്നു ഭൂരിപക്ഷം ചൂണ്ടിക്കാട്ടുന്നു. ട്രംപിനെതിരായ കേസുകൾ ജനാധിപത്യത്തെ നിർവചിക്കയും നിയമവാഴ്ച ഉയർത്തിപ്പിടിക്കയും ചെയ്യുന്നതാണ്. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ നല്ലൊരു ശതമാനം അദ്ദേഹത്തിനെതിരായ കേസുകൾ വ്യക്തിപരമാണെന്നു കരുതുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular