Monday, May 20, 2024
HomeKeralaഅഞ്ചാംപനിയില്‍ ആശങ്ക: മന്ത്രി വീണ

അഞ്ചാംപനിയില്‍ ആശങ്ക: മന്ത്രി വീണ

തിരുവനന്തപുരം: വാക്‌സിൻ കൊണ്ട് തടയാവുന്ന അഞ്ചാംപനി സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കാണുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെമന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ഗര്‍ഭിണികള്‍ക്കും അഞ്ചു വയസുവരെയുള്ള കുട്ടികള്‍ക്കും പ്രതിരോധ വാ‌ക്സിൻ ഉറപ്പാക്കുന്നതിനുള്ള മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0ന്റെ സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

അസാം സ്വദേശിനി മാഹിയായ്ക്ക് (3) പോളിയോ തുള്ളി മരുന്ന് നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കൗണ്‍സിലര്‍ പി. ജമീല ശ്രീധര്‍ അദ്ധ്യക്ഷത വഹിച്ചു. എൻ.എച്ച്‌.എം സ്റ്റേറ്റ് മിഷൻ ഡയറക്ടര്‍ കെ. ജീവൻ ബാബു, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, അഡിഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ഹോമിയോപ്പതി വിഭാഗം ടെക്നിക്കല്‍ അസിസ്റ്റന്റ് ഡോ. പി. ശ്രീകല, ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. എല്‍. സിന്ധു, ഡബ്ലിയു.എച്ച്‌.ഒ സര്‍വൈലൻസ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. പ്രതാപചന്ദ്രൻ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹൻ, പേരൂര്‍ക്കട ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ എ.എല്‍. ഷീജ, എൻ.എച്ച്‌.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയൻ, ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു, ഐ.എ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വി.എച്ച്‌. ശങ്കര്‍, യൂണിസെഫ് കമ്മ്യൂണിക്കേഷൻ കണ്‍സള്‍ട്ടന്റ് ബേബി അരുണ്‍, ജില്ലാ ആര്‍.സി.എച്ച്‌ ഓഫീസര്‍ ഡോ. വി. കൃഷ്ണവേണി, സ്റ്റേറ്റ് മാസ് എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസര്‍ കെ.എൻ. അജയ് എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular