Monday, May 6, 2024
HomeCinemaപതിമൂന്നാമത് ഇൻസൈറ്റ് ഹാഫ് ചലച്ചിത്രമേളയിൽ നാൽപത്തിയൊന്ന് മത്സര ചിത്രങ്ങൾ പ്രദർശിപ്പിക്കും

പതിമൂന്നാമത് ഇൻസൈറ്റ് ഹാഫ് ചലച്ചിത്രമേളയിൽ നാൽപത്തിയൊന്ന് മത്സര ചിത്രങ്ങൾ പ്രദർശിപ്പിക്കും

പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ദി ക്രെയേറ്റീവ് ഗ്രൂപ്പിന്റെ വാർഷിക മേളയായ പതിമൂന്നാമത് അന്താരാഷ്ട്ര ഹൈക്കു അമേച്ചര്‍ ലിറ്റിൽ (ഹാഫ്) ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി നാൽപത്തിയൊന്ന് ഹ്രസ്വചിത്രങ്ങൾ മാറ്റുരയ്ക്കും.

സെപ്തംബര് പത്താം തിയ്യതി ഞായറാഴ്ച പാലക്കാട് കൊപ്പം ലയൺസ്‌ സ്‌കൂളിലെ ഗോൾഡൻ ജൂബിലി ഹാളിൽ ഒരുമിനുട്ടിൽ താഴെയുള്ള മൈന്യൂട് വിഭാഗത്തിൽ പന്ത്രണ്ടു ചിത്രങ്ങളും അഞ്ചു മിനുട്ടിൽ താഴെയുള്ള ഹാഫ് വിഭാഗത്തിൽ ഇരുപത്തി ഒൻപതു ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുക.

ചലച്ചിത്ര മേഖലയിലെ പ്രഗത്ഭർ അടങ്ങുന്ന ജൂറി തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് അഞ്ചു മിനിറ്റ് വിഭാഗത്തിൽ അൻപതിനായിരം രൂപയും, ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്ന ഗോൾഡൻ സ്ക്രീൻ അവാർഡും അയ്യായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അഞ്ച് റണ്ണർ അപ്പ് അവാർഡുകളും സമ്മാനിക്കും. ഒരു മിനിറ്റ് വിഭാഗത്തില്‍ ഏറ്റവും നല്ല ചിത്രത്തിന് പതിനായിരം രൂപയും ശില്പി വി.കെ. രാജൻ രൂപകൽപന ചെയ്ത ട്രോഫിയും, പ്രശസ്തി പത്രവും അടങ്ങുന്ന സിൽവർ സ്ക്രീൻ അവാർഡു നല്‍കും.

ഇന്ത്യക്കു പുറമെ ഇറാക്ക്, ഇറാൻ, ദക്ഷിണ കൊറിയ, കാനഡ, ഫ്രാൻസ്, അമേരിക്ക, ഉക്റെയ്ൻ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലെ ചിത്രങ്ങളും ഇത്തവണത്തെ മത്സരത്തിന് പ്രദർശന യോഗ്യത നേടിയിട്ടുണ്ട്. പതിവുപോലെ ഓരോ ചിത്രവും പ്രദർശിപ്പിച്ച ശേഷം ചലച്ചിത്ര പ്രവർത്തകരും കാണികളും തമ്മിൽ നടത്തുന്ന ഓപ്പൺ ഫോറം ചർച്ച ഈ മേളയുടെ പ്രത്യേകതയാണ്.

നിരവധി ചലച്ചിത്ര പ്രതിഭകൾ പങ്കെടുക്കുന്ന മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്.

കെ. വി. വിൻസെന്റ്
ഫെസ്റ്റിവൽ ഡയറക്ടർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular