Friday, April 19, 2024
HomeIndiaആരോഗ്യ പ്രവർത്തകരെ വാനോളമുയർത്തി മൻ കി ബാത്തിൽ പ്രധാനമന്ത്രി

ആരോഗ്യ പ്രവർത്തകരെ വാനോളമുയർത്തി മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: നൂറ് കോടി വാക്‌സിനേഷനെന്ന ചരിത്ര ചരിത്രനേട്ടവും പിന്നിട്ട് രാജ്യം മുൻപോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ യജ്ഞത്തിൽ നമ്മൾ ജയിക്കുമെന്ന് ഉറപ്പായിരുന്നു. 100 കോടി എന്നത് വളരെ വലിയ സംഖ്യയാണ്. എന്നാൽ ഈ നമ്പറിന് പിന്നിൽ പ്രചോദനാത്മകമായ നിരവധി കഥകളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 82-ാം ഭാഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ പ്രവർത്തകരേയും പ്രധാനമന്ത്രി പ്രശംസിച്ചു. പ്രതികൂല സാഹചര്യത്തിൽ പോലും കൊറോണ മുന്നണി പ്രവർത്തകർ വാക്‌സിനേഷൻ വേഗത്തിലാക്കാൻ കഠിനമായി പ്രവർത്തിച്ചു. പ്രകൃതി ദുരന്തങ്ങളേയും കൊറോണയേയും ഒരു പോലെ നേരിടുന്ന ജനങ്ങളുടെ ജീവിതം പ്രചോദനമാണ്. ഇതിനർത്ഥം വെല്ലുവിളികൾ എത്ര ശക്തണമാണെങ്കിലും നേരിടുമെന്നതാണ്. രാജ്യത്തെ പൗരന്മാരുടെ ശക്തിയിൽ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഇപ്പോഴും വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ഇതിൽ വഞ്ചിതരാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിനേഷൻ ദൗത്യത്തിന്റെ വിജയം രാജ്യത്തിന്റെ ശേഷിയെ അടിയാളപ്പെടുത്തുന്നതാണ്. ആരോഗ്യ പ്രവർത്തകർ പുതിയ ഉദാഹരണം സൃഷ്ടിച്ചു. സേനകളിൽ വനിമാ സാന്നിദ്ധ്യം കൂടുന്നത് അഭിമാനകരമാണ്. സ്ത്രീ ശാക്തീകരണം സർക്കാരിന്റെ മുദ്രാവാക്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വച്ഛ് ഭാരത് അഭിയാന്റെ ആവേശം കുറയാൻ അനുവദിക്കില്ലെന്ന് ഓരോ പൗരനും പ്രതിജ്ഞയെടുക്കണം. ശുചിത്വം അവരുടെ ഉത്തരവാദിത്വമായി കാണുമ്പോഴാണ് ശുചിത്വ ശ്രമങ്ങൾ പൂർണമായും വിജയിക്കുന്നത്. പ്ലാസ്റ്റിക്കുകളുടെ ഉപയോഗം കുറയ്‌ക്കുക. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഒഴിവാക്കാൻ മറക്കരുതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular