Saturday, April 27, 2024
HomeIndia'ഇന്‍ഡ്യ ചന്ദ്രോപരിതലത്തില്‍ സ്പര്‍ശിച്ചെന്ന് ഇസ്‌റോ ചെയര്‍മാന്‍ എസ് സോമനാഥ്; ചന്ദ്രയാന്‍-2ന്റെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടു'

‘ഇന്‍ഡ്യ ചന്ദ്രോപരിതലത്തില്‍ സ്പര്‍ശിച്ചെന്ന് ഇസ്‌റോ ചെയര്‍മാന്‍ എസ് സോമനാഥ്; ചന്ദ്രയാന്‍-2ന്റെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടു’

ബംഗ്ലൂറു: ഇന്‍ഡ്യ ചന്ദ്രോപരിതലത്തില്‍ സ്പര്‍ശിച്ചെന്ന് ഔദ്യോഗികമായി അറിയിച്ച്‌ ഇസ്‌റോ (ISRO) ചെയര്‍മാന്‍ എസ് സോമനാഥ്.

ചന്ദ്രനില്‍ സോഫ് റ്റ് ലാന്‍ഡിങ് നടത്തിയതായി അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. ചന്ദ്രയാന്‍3 ദൗത്യത്തിന്റെ ഭാഗമായവരെ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ അഭിനന്ദിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായി എത്തുന്ന രാജ്യമായി ഇന്‍ഡ്യ മാറിയതിനുപിന്നാലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചന്ദ്രയാന്‍-2ന്റെ പരാജയത്തില്‍ നിന്ന് നമ്മള്‍ പാഠം ഉള്‍ക്കൊണ്ടു. ലാന്‍ഡിങ്ങിനു മുന്നോടിയായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. വളരെ മികച്ച സോഫ് റ്റ് ലാന്‍ഡിങ്ങാണ് ഇന്‍ഡ്യ നടത്തിയത്. ഈ 14 ദിവസവും വലിയ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കേണ്ടതുണ്ട്. അടുത്ത മാസം തന്നെ ആദിത്യ എല്‍ 1 വിക്ഷേപണത്തിന്റെ പ്രാരംഭഘട്ടങ്ങള്‍ ആരംഭിക്കും. ഈ വിജയം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് എല്ലാവരോടും നന്ദിയും അറിയിച്ചു.

ദക്ഷിണാഫ്രികയില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെ പ്രധാനമന്ത്രി വെര്‍ച്വലിയാണ് ചന്ദ്രയാന്‍3 ലാന്‍ഡിങ്ങിന്റെ അഭിമാന നിമിഷങ്ങളില്‍ പങ്കെടുത്തത്. ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞരെയും അവരുടെ പ്രയത്‌നങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഐ എസ് ആര്‍ ഒയുടെ മികച്ച നേട്ടത്തില്‍ നിങ്ങള്‍ ഓരോരുത്തരോടും പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചിട്ടുണ്ട്. എല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ചതായും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ 3യുടെ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ സഹായങ്ങളും നല്‍കിയ അദ്ദേഹത്തോടു നന്ദി പറയാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. രാജ്യത്തിനു തന്നെ അഭിമാനകരവും പ്രചോദനം നല്‍കുന്നതുമായ നേട്ടം കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞു- എന്നും എസ് സോമനാഥ് പറഞ്ഞു.

‘ഇത് ഞങ്ങള്‍ ചന്ദ്രയാന്‍1ല്‍ ആരംഭിച്ച യാത്രയാണ്. ചന്ദ്രയാന്‍ 2ല്‍ തുടര്‍ന്നു. പിന്നീടും പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ ചന്ദ്രയാന്‍3യില്‍ നമ്മള്‍ വിജയം ആഘോഷിക്കുമ്ബോള്‍ ചന്ദ്രയാന്‍ ഒന്നിന്റെയും രണ്ടിന്റെയും ഭാഗമായവരോട് നന്ദി പറയുന്നു’ – എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular