Tuesday, December 5, 2023
HomeKeralaചെങ്ങോട്ടുകാവ് ബൈപാസ് പരിസരത്ത് ലഹരിമാഫിയ വിളയാട്ടം

ചെങ്ങോട്ടുകാവ് ബൈപാസ് പരിസരത്ത് ലഹരിമാഫിയ വിളയാട്ടം

കൊയിലാണ്ടി: ലഹരിമാഫിയ ശല്യം നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. നിര്‍മാണ പ്രവൃത്തി നടക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപാസിന്റെ മേലൂര്‍ ചെങ്ങോട്ടുകാവ് ഭാഗങ്ങളിലാണ് ശല്യം രൂക്ഷം.

ഇരുട്ടിത്തുടങ്ങുന്നതോടെ നിരവധി പേരാണ് വാഹനങ്ങളിലും മറ്റുമായി ഇവിടെ എത്തുന്നത്. പിന്നെ മണിക്കൂറുകള്‍ നീണ്ട വിളയാട്ടമാണ്.

പുതുതായി സ്ഥാപിക്കുന്ന പാതയായതിനാല്‍ തെരുവു വിളക്കുകളില്ല. അതിനാല്‍ കനത്ത ഇരുട്ടാണിവിടെ. ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തുകയാണ് പലഭാഗങ്ങളില്‍ നിന്നുള്ള ലഹരിസംഘം. രാവേറെ ചെല്ലും വരെ ഇവരുടെ താണ്ഡവമാണ്. കഴിഞ്ഞദിവസം രാത്രി ലഹരിമൂത്ത സംഘം തദ്ദേശീയരെ വെല്ലുവിളിക്കുകയും ഒരാളെ ആക്രമിക്കുകയും ചെയ്തു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി സംഘത്തിലെ പ്രധാനിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ ഭാഗത്ത് പൊലീസ്-എക്സൈസ് വിഭാഗത്തിന്റെ നിരീക്ഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular