Saturday, May 4, 2024
HomeCinemaദുര്‍മന്ത്രവാദിയായി മമ്മൂട്ടി

ദുര്‍മന്ത്രവാദിയായി മമ്മൂട്ടി

രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന ചിത്രത്തില്‍ മമ്മൂട്ടി ദുര്‍മന്ത്രവാദിയായി എത്തുന്നു. നാഗങ്ങള്‍ക്കൊപ്പം ജീവിക്കുന്ന ദുര്‍മന്ത്രവാദിയാണ് മമ്മൂട്ടി കഥാപാത്രം എന്നാണ് വിവരം.

ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത അഥര്‍വം സിനിമയില്‍ അനന്തപത്മനാഭൻ എന്ന മന്ത്രവാദിയായി മമ്മൂട്ടി അഭിനയിച്ചിരുന്നു. എന്നാല്‍ ഭ്രമയുഗത്തിലെ ദുര്‍മന്ത്രവാദി മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാറുമെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു. മമ്മൂട്ടിയും സംവിധായകൻ രാഹുല്‍ സദാശിവനും ആദ്യമായി ഒരുമിക്കുന്ന ഭ്രമയുഗം കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്നു. അര്‍ജുൻ അശോകൻ,സിദ്ധാര്‍ത്ഥ് ഭരതൻ, അമല്‍ദ ലിസ എന്നിവരാണ് മറ്ര് താരങ്ങള്‍. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തിന് ഒറ്റപ്പാലവും ലൊക്കേഷനായിരിക്കും.

തമിഴിലെ പ്രശസ്തമായ വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്ന് ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്കായി പ്രൊഡക്ഷൻ ഹൗസ് രൂപീകരിച്ച ശേഷം നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന് ടി .ഡി രാമകൃഷ്ണൻ സംഭാഷണം എഴുതുന്നു. ഛായാഗ്രഹണം ഷെഹനാദ് ജലാല്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ അടുത്ത വര്‍ഷം ചിത്രം റിലീസ് ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular