Friday, May 17, 2024
HomeIndiaകന്നട നാട്ടില്‍ പൊന്നോണം

കന്നട നാട്ടില്‍ പൊന്നോണം

ബംഗളൂരു: കന്നട നാട്ടില്‍ പ്രവാസി മലയാളികള്‍ ആഘോഷപൂര്‍വം ഇന്ന് തിരുവോണത്തിലേക്ക്. കേരളത്തിലല്ലെങ്കിലും നാട്ടിലേതിനും കെങ്കേമമായാണ് ആഘോഷങ്ങള്‍.

ദിവസങ്ങള്‍ക്കു മുമ്ബേ മലയാളി സംഘടനകളും കൂട്ടായ്മകളും െറസിഡന്റ്സ് അസോസിയേഷനുകളും തുടങ്ങിയ ആഘോഷ പരിപാടികള്‍ തിരുവോണം കഴിഞ്ഞാലും ആഴ്ചകളോളം നീളും. കഴിഞ്ഞ വെള്ളി മുതല്‍ തിങ്കള്‍വരെ ബംഗളൂരു, മൈസൂരു, ഹൊസൂര്‍ എന്നിവിടങ്ങളില്‍ മലയാളികള്‍ ഓണച്ചന്തകള്‍ ഒരുക്കിയത് പലര്‍ക്കും അനുഗ്രഹമായി. വിലക്കയറ്റത്തിനിടയിലും മിതമായ നിരക്കില്‍ ഓണത്തിന് ആവശ്യമായതെല്ലാം ചന്തകളില്‍ ഒരുക്കി.

ബാംഗ്ലുര്‍ കേരള സമാജം, കേരള സമാജം, കേരള സമാജം ദൂരവാണിനഗര്‍, മൈസൂരു കേരള സമാജം, സാന്ത്വനം അന്നാസാന്ദ്ര പാളയ, ആനേപ്പാളയ അയ്യപ്പ ക്ഷേത്രം, കോടിഹള്ളി അയ്യപ്പസേവാ സമിതി, കൈരളി കള്‍ച്ചറല്‍ അസോസിയേഷൻ, കര്‍ണാടക നായര്‍ സര്‍വിസ് സൊസൈറ്റി, ഡെക്കാൻ കള്‍ച്ചറല്‍ സൊസൈറ്റി, ഹൊസൂര്‍ കൈരളി സമാജം തുടങ്ങിയവയുടെ നേതൃത്വത്തില്‍ ഓണച്ചന്ത സംഘടിപ്പിച്ചു. തിരുവാതിരയും ഓണപ്പൂക്കളവുമൊക്കെയായി കോളജുകളിലും ആഘോഷം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular