Friday, May 17, 2024
HomeUSAവാക്സിനേറ്റ് ചെയ്യാതെ ജോലി നഷ്ടപ്പെട്ട പൊലിസുകാർക്ക് 5,000 ബോണസ് നൽകി ഫ്ലോറിഡയിൽ നിയമനം

വാക്സിനേറ്റ് ചെയ്യാതെ ജോലി നഷ്ടപ്പെട്ട പൊലിസുകാർക്ക് 5,000 ബോണസ് നൽകി ഫ്ലോറിഡയിൽ നിയമനം

ഫ്ലോറിഡ ∙ ഫ്ലോറിഡ സംസ്ഥാനത്തിനു പുറത്തുള്ള പൊലീസ് ഉദ്യോഗസ്ഥർ വാക്സിനേറ്റ് ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ ജോലി നഷ്ടപ്പെടുകയോ രാജിവയ്ക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവരെ ഫ്ലോറിഡയിൽ നിയമിക്കുമെന്ന് ഫ്ലോറിഡാ ഗവർണർ ഞായറാഴ്ച മാധ്യമങ്ങളെ അറിയിച്ചു. 5,000 ഡോളർ ബോണസ്സായി നൽകുമെന്നും ഗവർണർ റോൺ‍ ഡിസാന്റിസ് പറഞ്ഞു

 

സംസ്ഥാനത്തെ പട്രോളിങ്ങിനാണു പുറം സ്ഥാനത്തു നിന്നുള്ള ഉദ്യോഗസ്ഥരെ  നിയമിക്കുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ന്യുയോർക്ക് സിറ്റി, മിനിയാപോലിസ്, സിയാറ്റിൽ, ഷിക്കാഗോ തുടങ്ങിയ പോലിസ് ഡിപ്പാർട്ട്മെന്റിൽ വാക്സിനേഷൻ നിഷേധിച്ചതിന്റെ പേരിൽ നൂറുകണക്കിന് പൊലിസ് ഓഫിസേഴ്സിന് ജോലി നഷ്ടപ്പെടുകയോ, രാജിവയ്ക്കുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട്.

 

വാക്സിനേഷൻ മാൻഡേറ്റ് ഭരണഘടനാ വിരുദ്ധമാണെന്നാണു  റിപ്പബ്ലിക്കൻ ഗവർണർ കൂടിയായ റോൺ അഭിപ്രായപ്പെട്ടത്. സ്വന്തം താൽപര്യപ്രകാരം വാക്സിനേറ്റ് ചെയ്യുന്നവരെ ഫ്ലോറിഡാ ഗവർണറും ടെക്സസ് ഗവർണറും അഭിനന്ദിക്കുകയും കൂടുതൽ പേർ വാക്സിനേറ്റ് ചെയ്യണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നത്.

പി പി ചെറിയാന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular