Friday, March 29, 2024
HomeCinemaഹൃദയം കവർന്ന് ദർശന; യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമത്

ഹൃദയം കവർന്ന് ദർശന; യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമത്

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ എന്ന ചിത്രത്തിലെ ആദ്യഗാനം ഇന്നലെ റിലീസിനെത്തി. ‘ദർശന…’ എന്നു തുടങ്ങുന്ന ആ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. സംഗീത സംവിധായകരായ ഹിഷാം അബ്ദുൽ വഹാബും ദർശന രാജേന്ദ്രനുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

16 ലക്ഷത്തിൽ പരം ആളുകൾ ഇതിനകം ഈ പാട്ട് കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രെൻഡിംഗിലും ഒന്നാമതാണ് ഈ ഗാനം. പാട്ടുസീനിലെ പ്രണവിന്റെ പ്രകടനവും ഭാവങ്ങളുമൊക്കെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രണവിനൊരു ബ്രേക്ക് സമ്മാനിക്കുന്ന ചിത്രമാവും ഹൃദയം എന്ന പ്രതീക്ഷയിലാണ് ആരാധകർ.

അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റർടൈയ്‌മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വിനീത് ശ്രീനിവാസൻ തന്നെയാണ്. വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

2022 ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular