Thursday, May 2, 2024
HomeKeralaതാനൂര്‍ കസ്റ്റഡി കൊല: പ്രതിഷേധങ്ങള്‍ക്ക് കൂച്ച്‌ വിലങ്ങിടാനുള്ള പോലിസ് നീക്കം വിവാദത്തില്‍

താനൂര്‍ കസ്റ്റഡി കൊല: പ്രതിഷേധങ്ങള്‍ക്ക് കൂച്ച്‌ വിലങ്ങിടാനുള്ള പോലിസ് നീക്കം വിവാദത്തില്‍

തിരൂരങ്ങാടി: താനൂരില്‍ പോലിസ് കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധങ്ങള്‍ക്ക് കൂച്ച്‌ വിലങ്ങിടാനുള്ള പോലിസ് നീക്കം വിവാദത്തില്‍.

കഴിഞ്ഞ ദിവസം താമിര്‍ ജിഫ്രി ആക്ഷന്‍ കൗണ്‍സില്‍ മമ്ബുറത്ത് നടത്തിയ പ്രതിഷേധ പരിപാടിക്ക് തിരൂരങ്ങാടി പോലിസ് അനുമതി നിഷേധിച്ചതും ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളെ എസ് ഐ ഭീഷണിപ്പെടുത്തിയതിനും പിന്നാലെ എസ്ഡിപിഐ ഇന്ന് മമ്ബുറത്ത് നടത്താനിരിക്കുന്ന പ്രതിഷേധ പൊതുയോഗത്തിനും പോലിസ് അനുമതി നിഷേധിച്ചതാണ് വിവാദമായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മമ്ബുറത്ത് താമിര്‍ ജിഫ്രി ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നത്. അനുമതിക്കായി തിരൂരങ്ങാടി പോലിസ് സ്‌റ്റേഷനിലെത്തിയ ആക്്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ കോണ്‍ഗ്രസ് നേതാവ് മൂസ്സ, പൗരപ്രമുഖന്‍ ബാവ മമ്ബുറം എന്നിവരോട് തിരൂരങ്ങാടി പോലിസ് സ്‌റ്റേഷനിലെ എസ് ഐ ഭീഷണി സ്വരത്തില്‍ സംസാരിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. പിന്നീട് ചെറിയ മൈക്ക് ഉപയോഗിച്ചാണ് പ്രതിഷേധ പരിപാടി നടത്തിയത്. ഇതിനിടെയാണ് ഇന്ന് മമ്ബുറത്ത് തന്നെ എസ്ഡിപി ഐ വേങ്ങരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന പ്രതിഷേധ യോഗത്തിന് തിരൂരങ്ങാടി പോലിസ് അനുമതി നിഷേധിച്ചിരിക്കുന്നത്.

ഒരാഴ്ച മുമ്ബ് തന്നെ അനുമതി തേടി സംഘാടകര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് തിരൂരങ്ങാടി പോലിസ് സ്‌റ്റേഷനില്‍ നിന്ന് കഴിഞ്ഞ ശനിയാഴ്ച പരിപാടിക്ക് അനുമതി ലഭിച്ചതായി അറിയിപ്പും ലഭിച്ചു. ഇന്നലെയാണ് തിരൂരങ്ങാടി എസ് എച്ച്‌ ഒ അനുമതി നിഷേധിച്ചതായി അറിയിച്ചത്. നാളെ നടക്കാനിരിക്കുന്ന ശ്രീകൃഷ്ണ ജയന്തി കാരണം ഇന്ന് പ്രതിഷേധ പരിപാടിക്ക് അനുമതി നല്‍കാനാവില്ലാണേ്രത പോലിസ് പറഞ്ഞത്. ഇക്കാര്യം സംഘാടകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വ്യക്തത നല്‍കാന്‍ പോലിസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ 10ന് തിരൂരങ്ങാടി പോലിസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് എസ്‌എച്ച്‌ഒ(തിരുരങ്ങാടി സിഐ) ജിഫ്രി സംഭവുമായി ബന്ധപ്പെട്ട് യാതൊരു പ്രതിഷേധ പരിപാടിക്കും അനുമതി കൊടുക്കരുതെന്ന് ഉത്തരവുള്ളതായി അറിയിച്ചത്. ഇത്തരം പ്രതിഷേധ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചുള്ള യാതൊരു പരിപാടിയും അനുവദിക്കില്ലന്നാണ് സിഐയുടെ നിലപാട്. താമിര്‍ ജിഫ്രി കൊല്ലപ്പെട്ട ശേഷം തയ്യാറാക്കിയ എംഡിഎംഎ പിടികൂടിയെന്ന എഫ്‌ഐആറില്‍ ജിഫ്രിയെ ദേഹപരിശോധന നടത്തിയെന്ന് ഗസറ്റഡ് ഓഫിസറായി ഒപ്പുവച്ച വിവാദ നായകന്‍ കൂടിയാണ് തിരൂരങ്ങാടി സിഐ എന്ന് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളടക്കം പറയുന്നു. ഇതാണ് മമ്ബുറത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ വിനയാവുമെന്ന കാരണം പറഞ്ഞ് അകാരണമായി അനുമതി നിഷേധിക്കുന്നത്. ജനാതിപത്യ അവകാശങ്ങളെ പോലും അടിച്ചമര്‍ത്തി ഇല്ലായ്മ ചെയ്യാന്‍ നടക്കുന്ന നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണന്നാണും ഇന്നത്തെ പ്രതിഷേധ സംഗമം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായും എസ് ഡിപി ഐ വേങ്ങര മണ്ഡലം നേതാക്കള്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular