Sunday, April 28, 2024
Homeചൈനയിലെ വൻമതിലിെൻറ ഒരുഭാഗം തകര്‍ത്തു

ചൈനയിലെ വൻമതിലിെൻറ ഒരുഭാഗം തകര്‍ത്തു

ചൈനയിലെ വൻമതിലിെന്റ ഒരുഭാഗം നിര്‍മാണത്തൊഴിലാളികള്‍ തകര്‍ത്തു. ജോലിസ്ഥലത്തേക്ക് പോകാൻ എളുപ്പവഴിക്കു വേണ്ടിയാണ് എക്സ്കവേറ്റര്‍ ഉപയോഗിച്ച്‌ മതില്‍ പൊളിച്ചത്.

ഷാൻക്സി പ്രവിശ്യയിലാണ് സംഭവം.മതില്‍ പൊളിച്ചെന്ന് സംശയിക്കുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

38കാരനായ പുരുഷനും 55 വയസ്സുള്ള സ്ത്രീയുമാണ് പിടിയിലായത്. മതില്‍ പൊളിച്ചതിന് സമീപം ജോലി ചെയ്യുന്നവരാണിവര്‍. ജോലിസ്ഥലത്തേക്കുള്ള യാത്രാദൂരം കുറക്കുന്നതിനുവേണ്ടിയാണ് ഇവര്‍ ഈ കൃത്യം ചെയ്തത്. വൻ മതിലിന് അപരിഹാര്യമായ നാശനഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മതില്‍ തകര്‍ത്തതിനെക്കുറിച്ച്‌ ആഗസ്റ്റ് 24നാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. 1987ല്‍ യുനെസ്കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടംപിടിച്ച വൻമതില്‍, ബി.സി 220നും എ.ഡി 1600കളിലെ മിങ് രാജവംശ കാലത്തിനുമിടയിലാണ് നിര്‍മിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular