ന്യൂഡല്‍ഹി: മൊബൈല്‍ ലോകത്തെ ജനപ്രിയ ബ്രാൻഡായ സാംസങ്ങിനെ മറികടന്ന് ആപ്പിള്‍ സ്മാര്‍ട്ട് ഫോണ്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ട്.
ഐഫോണ്‍ 15 സീരീസ് വിപണിയില്‍ ഇറങ്ങുന്നതോടെ മുൻനിര സ്ഥാനത്ത് നിന്ന് സാംസങ്ങിനെ പുറത്താക്കാൻ ആപ്പിളിന് കഴിയുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
സാംസങ് നിറം മങ്ങുന്നതോടെ ആഗോള വിപണി കൈക്കുമ്ബിളില്‍ ഒതുക്കാനാണ് ആപ്പിള്‍ ശ്രമിക്കുക. ഐഫോണ്‍ 15 സീരീസ് ഈ മാസം ഇന്ത്യയടക്കം രാജ്യങ്ങളില്‍ പുറത്തിറങ്ങുമെന്നാണ് സൂചന. മാര്‍ക്കറ്റ് ഇന്റലിജൻസ് കമ്ബനിയായ ട്രെൻഡ്ഫോഴ്സാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സാംസങ് 53.9 ദശലക്ഷം യൂനിറ്റുകള്‍ 2023 ലെ രണ്ടാം പാദത്തില്‍ വിതരണം ചെയ്ത് റാങ്കിങ്ങില്‍ മുന്നില്‍ നിന്നിരുന്നു. എന്നാല്‍, ആപ്പിള്‍ 42 ദശലക്ഷം യൂനിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. ഉത്പാദനം കുറവായതാണ് കാരണം.
2023ല്‍ ഐഫോണ്‍ വില്‍പന വര്‍ധിപ്പിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. ചൈന, യൂറോപ്പ്, വടക്കേ അമേരിക്ക തുടങ്ങിയ ഉപഭോക്തൃ വിപണികളിലെ ഡിമാൻഡ് വര്‍ഷത്തിന്റെ രണ്ടാം പകുതിയിലേക്ക് നീങ്ങുമ്ബോള്‍ വലിയ പ്രതീക്ഷ കാണിക്കുന്നില്ല. ഇന്ത്യൻ വിപണിയിലെ സാമ്ബത്തിക സൂചകങ്ങള്‍ മെച്ചപ്പെട്ടാലും, സ്‌മാര്‍ട്ട്‌ഫോണ്‍ ഉല്‍പാദനത്തിലെ ആഗോള ഇടിവ് മാറാൻ ബുദ്ധിമുട്ടാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, മോശം ആഗോള സാമ്ബത്തിക സാഹചര്യങ്ങള്‍ കാരണം സ്മാര്‍ട്ട്ഫോണ്‍ വിപണി ഈ വര്‍ഷം തന്നെ മറ്റൊരു മാറ്റത്തിന് വിധേയമാകുമെന്നും അതിന്റെ ഫലമായി ഉല്‍പാദനം കുറയുമെന്നും ഗവേഷകര്‍ പ്രവചിക്കുന്നു.