Tuesday, April 30, 2024
HomeKeralaഇന്ത്യയുടെ പേരുമാറ്റം; പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ

ഇന്ത്യയുടെ പേരുമാറ്റം; പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ

വാഷിങ്ടണ്‍: ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇക്കാര്യത്തില്‍ യു എന്നിന്റെ പ്രതികരണം.

യു.എൻ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറസിന്റെ ഉപവക്താവ് ഫര്‍ഹാനാണ് ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുന്നത്. മുമ്ബ് തുര്‍ക്കിയുടെ പേര് തുര്‍ക്കിയ എന്നാക്കിയത് മുൻനിര്‍ത്തിയാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

തുര്‍ക്കിയുടെ പേര് തുര്‍ക്കിയ എന്നാക്കിയപ്പോള്‍ ഔദ്യോഗികമായി സര്‍ക്കാറില്‍ നിന്നും ലഭിച്ച അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ അഭ്യര്‍ഥന ലഭിച്ചാല്‍ തീരുമാനമുണ്ടാകുമെന്നും യു.എൻ പ്രതിനിധി വ്യക്തമാക്കി.

ജി20 പ്രതിനിധികളെ അത്താഴവിരുന്നിന് ക്ഷണിച്ചുകൊണ്ടുള്ള കത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇതാണ് ഇൻഡ്യയുടെ പേരുമാറ്റാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാൻ കാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular