Saturday, July 27, 2024
HomeKeralaപിന്തുണ ലഭിച്ചില്ല നേതാജി സുഭാഷ് ചന്ദ്രബോസിൻറെ അനന്തരവൻ ബി ജെ പി വിട്ടു;

പിന്തുണ ലഭിച്ചില്ല നേതാജി സുഭാഷ് ചന്ദ്രബോസിൻറെ അനന്തരവൻ ബി ജെ പി വിട്ടു;

ല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവൻ ചന്ദ്രകുമാര്‍ ബോസ് ബുധനാഴ്ച ബിജെപിയില്‍ നിന്ന് രാജിവച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അഭിപ്രായവ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം രാജി വെച്ചത്.

2016ല്‍ പശ്ചിമ ബംഗാളില്‍ ബിജെപി വൈസ് പ്രസിഡന്റായിരുന്നു ചന്ദ്രകുമാര്‍ ബോസ്, 2020ല്‍ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് പുറത്താക്കി.

സുബാഷ് ചന്ദ്രബോസ്, ശരത് ചന്ദ്രബോസ് എന്നിവരുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ കേന്ദ്രത്തിലോ സംസ്ഥാന തലത്തിലോ തനിക്ക് ബി ജെ പിയില്‍ നിന്ന് ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു.

ഈ പ്രശംസനീയമായ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള എന്റെ സ്വന്തം തീവ്രമായ ശ്രമങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നോ പശ്ചിമ ബംഗാളിലെ സംസ്ഥാന തലത്തില്‍ നിന്നോ ബി ജെ പിയില്‍ നിന്നോ ഒരു പിന്തുണയും ലഭിച്ചിട്ടില്ല.

ബംഗാള്‍. എന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കപ്പെട്ടു. ഈ ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്ബോള്‍, ബിജെപി അംഗമായി മനസാക്ഷിയോടെ തുടരാൻ എനിക്ക് അസാധ്യമായിരിക്കുന്നു,” അദ്ദേഹം എഴുതി.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജ്യേഷ്ഠനും ഉപദേഷ്ടാവും സഖാവുമായിരുന്ന എന്റെ മുത്തച്ഛൻ ശരത് ചന്ദ്രബോസിന്റെ 134-ാം ജന്മവാര്‍ഷിക ദിനത്തിലാണ് ബോസ് കുടുംബത്തിന് ഈ നിര്‍ണായക ചുവടുവെപ്പ് നടത്താൻ ഞാൻ തീരുമാനിച്ചത്,” കത്തില്‍ പറയുന്നു.

‘നേതാജി സുഭാഷ് ചന്ദ്രബോസ് മുന്നോട്ട് വെച്ച, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയവുമായി മുന്നോട്ടുപോകാം എന്നായിരുന്നു ബി ജെ പിയില്‍ ചേരുമ്ബോള്‍ നേതൃത്വം എനിക്ക് വാഗ്ദാനം നല്‍കിയത്. എന്നാല്‍, അത്തരത്തിലുള്ള യാതൊന്നും നടക്കുന്നില്ല. നേതാജിയുടെ ആശയം ബി ജെ പിയില്‍ നിന്നുകൊണ്ട് രാജ്യം മുഴുവൻ വ്യാപിപ്പിക്കാനായിരുന്നു തന്റെ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ സമുദായങ്ങളെയും ഭാരതീയരായി ഒന്നിപ്പിക്കുക എന്ന നേതാജിയുടെ ആശയം പ്രചരിപ്പിക്കുന്നതിനായി ആസാദ് ഹിന്ദ് മോര്‍ച്ച എന്ന സംഘടന രൂപീകരിക്കാനും തീരുമാനിച്ചു. മതവും ജാതിയും നോക്കാതെ ആളുകളെ ഉള്‍ക്കൊള്ളുന്നത് ആയിരുന്നു ഇത് . എന്നാല്‍ എൻറെ ശ്രമങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നോ സംസ്ഥാന ബി ജെ.പിയില്‍ നിന്നോ ഒരു പിന്തുണയും ലഭിച്ചില്ല.

2016 ല്‍ ആയിരുന്നു ചന്ദ്രകുമാര്‍ ബോസ് ബി ജെ.പിയില്‍ ചേര്‍ന്നത് . 2016ലെ നിയമസഭ തിരഞ്ഞെടുപ്പിലും 2019 ലോക്സഭ തിരഞ്ഞെടുപ്പിലും മത്സരിച്ചു. 2016ല്‍ ഇദ്ദേഹത്തെ പശ്ചിമ ബംഗാള്‍ ബി ജെ പി വൈസ് പ്രസിഡൻറായി നിയമിച്ചെങ്കിലും 2020ല്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

അളക കെ.വി

RELATED ARTICLES

STORIES

Most Popular