Saturday, July 27, 2024
HomeKeralaമന്ത്രി ശശീന്ദ്രനു ക്ലീന്‍ചിറ്റ്; എല്‍ഡിഎഫിന്റെ പാരിതോഷികം; പരാതി പറഞ്ഞവര്‍ ശശി

മന്ത്രി ശശീന്ദ്രനു ക്ലീന്‍ചിറ്റ്; എല്‍ഡിഎഫിന്റെ പാരിതോഷികം; പരാതി പറഞ്ഞവര്‍ ശശി

എല്‍ഡിഎഫ് സര്‍ക്കാരാണ് ഭരിക്കുന്നത്. അല്ല പിണറായിവിജയന്‍. അപ്പോള്‍ സ്വഭാവികമായും പോലീസ് കേസെടുക്കാന്‍ ഒന്നുമടിക്കും.  ഫോണ്‍വിളി വിവാദങ്ങളില്‍ മന്ത്രി ശശീന്ദ്രന്‍ ഇന്നോ ഇല്ലെയോ തുടങ്ങിയ കളിയല്ല.  മംഗളം പത്രത്തിലെ വനിത റിപ്പോര്‍ട്ടറുമായി രാത്രികാലങ്ങളില്‍ അരങ്ങേറിയ ഫോണ്‍വിളി വിവാദം അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചിരുന്നുവെങ്കിലും  ഫോണ്‍വിളി വിവാദം ഒരു ഹരമാക്കിയ ആളാണ് മന്ത്രി. രണ്ടാം പിണറായി സര്‍ക്കാരിലും മന്ത്രി ശശീന്ദ്രന്‍ എന്‍സിപി ടിക്കറ്റില്‍ കൂടെയുണ്ട്.

ഏതായാലും ഇപ്പോഴത്തെ ഫോണ്‍ വിളിയില്‍ മന്ത്രിയുടെ പാര്‍ട്ടിനേതാവും മകളുമാണ് പരാതിക്കാര്‍. മകളെ പീഡനത്തിനിരയ്ക്കാന്‍ ശ്രമിച്ച എന്‍സിപി നേതാവിനെ രക്ഷിക്കാന്‍ മന്ത്രി ഫോണ്‍ വിളിച്ചുവെന്നാണ് പരാതി. എന്നാല്‍ പരാതിക്ക് ഒരു ദിവസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരാതി പറഞ്ഞവരും  കൊടുത്തവരും ശശിയായി മാറി. മന്ത്രിക്ക് ക്ലീന്‍ ഷിറ്റ് നല്‍കി സര്‍ക്കാരും  പോലീസും രക്ഷിച്ചിരിക്കുന്നു.

അങ്ങനെയൊരു ഫോണ്‍ വിളി പോലും ഉണ്ടായിട്ടില്ല. പരാതിക്കാരെ ഭീഷണിപ്പെടുത്തിയിട്ടില്ല.എന്നെല്ലാം എഴുതി പിടിപ്പിക്കാനിരിക്കുകയാണ് പോലീസ്. പരാതിക്കാരി ജീവിച്ചിരിക്കുന്നില്ലെന്നു പോലും  പോലീസ് എഴുതിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. ശശീന്ദ്രന്‍ എന്നും വിവാദങ്ങളുടെ  തൊഴനാണ്. മന്ത്രിസ്ഥാനം ആര്‍ക്കും വിട്ടു കൊടുക്കാതെ  പാര്‍ട്ടിയില്‍ നന്നായി കളിക്കാന്‍ അദ്ദേഹത്തിനറിയാം. എന്‍സിപി പിളര്‍ത്തി കാപ്പന്‍ പോയപ്പോള്‍ എല്‍ഡിഎഫില്‍ ഉറച്ചുനിന്നതു കൊണ്ടു പ്രായോജനങ്ങള്‍ ധാരാളം. മത്സരിക്കാന്‍ സീറ്റ്. അതും  സിപിഎം കോട്ട.  ജയിച്ചപ്പോള്‍ മന്ത്രി. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെ വെട്ടി പിണറായി  ശശീന്ദ്രനെ മന്ത്രിയാക്കി. മന്ത്രിയായി അധികം കഴിയുന്നതിനു മുമ്പു തുടങ്ങി പ്രശ്‌നം. ഇപ്പോള്‍  ഫോണ്‍ വിളി വിവാദത്തില്‍  വന്നു നില്‍ക്കുന്നു. ഏതായാലും ശശീന്ദ്രനു പ്രായം ഒരു പ്രശനമല്ല. വളരെ ശക്തനായ മന്ത്രിയായി അദ്ദേഹം ഉത്സാഹത്തോടെ മുന്നോട്ടു പോകുന്നു.

RELATED ARTICLES

STORIES

Most Popular