Saturday, July 27, 2024
HomeKerala36,454: ചാണ്ടി ഉമ്മന് ചരിത്രവിജയം

36,454: ചാണ്ടി ഉമ്മന് ചരിത്രവിജയം

കോട്ടയം: അയര്‍ക്കുന്നം പഞ്ചായത്തിലുണ്ടാക്കിയ മുന്നേറ്റം അകലകുന്നം, കൂരോപ്പട പഞ്ചായത്തിലും ഉയര്‍ത്തി ചാണ്ടി ഉമ്മന്‍.

ലീഡ് കുതിപ്പ് തുടര്‍ന്നു. അകലകുന്നം പഞ്ചായത്തിലെ എല്ലാ ബൂത്തിലും ചാണ്ടിക്ക് തന്നെയാണ് ലീഡ്. എല്ലാ ബൂത്തിലും 300 ലേറെ വോട്ടിന്റെ ലീഡ് നേടി.

ചാണ്ടി ഉമ്മാനെ തോളിലേറ്റി യുഡിഫ് പ്രവർത്തകർ. 2011 യിൽ ഉമ്മൻ‌ചാണ്ടി നേടിയത് 33,255 ന്റെ ലീഡ് ആയിരുന്നു.
ആദ്യ പഞ്ചായത്തില്‍ 500 വോട്ട് പോലും തികയ്ക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് കഴിഞ്ഞില്ല. എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഒരു ബുത്തില്‍ പോലും ജെയ്ക് സി.തോമസിന് ലീഡ് ചെയ്യാന്‍ കഴിഞ്ഞില്ല.
 

2021ല്‍ മൂന്ന് പഞ്ചായത്തുകളിലുമായി ഉമമന്‍ ചാണ്ടിക്ക് ലഭിച്ചത് 4,500 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. 9,000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്ന വിജയം. രണ്ട് പഞ്ചായത്തുകള്‍ കഴിഞ്ഞപ്പോള്‍ ചാണ്ടി ഉമ്മന്‍ ഇത് മറികടന്നു.\

ശ്രുതിലക്ഷ്മി ജെ

RELATED ARTICLES

STORIES

Most Popular