Sunday, May 19, 2024
HomeUncategorizedഇനിയും കളിക്കണം: ക്രിസ്റ്റ്യാനോ

ഇനിയും കളിക്കണം: ക്രിസ്റ്റ്യാനോ

ലിസ്ബണ്‍: പോര്‍ച്ചുഗലിനായി കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാനുള്ള ആഗ്രഹം പ്രകടമാക്കി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

കരിയറില്‍ 850 ഗോളുകളെന്ന നാഴികക്കല്ല് പിന്നിട്ടതിനു പിന്നാലെയാണ് താരത്തിന്‍റെ പ്രസ്താവന. നിലവില്‍ യൂറോപ്യൻ ചാന്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി പോര്‍ച്ചുഗല്‍ ടീമിനൊപ്പമാണ് റൊണാള്‍ഡോ.

കളിക്കുന്നിടത്തോളം കാലം എനിക്ക് മികവു പുലര്‍ത്തണം. വലിയ കാര്യങ്ങള്‍ ആഗ്രഹിക്കണം. ദേശീയ ടീമിനായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കണം- റൊണാള്‍ഡോ പറഞ്ഞു. അര്‍ജന്‍റൈൻ സൂപ്പര്‍ താരം ലയണല്‍ മെസിയുമായുള്ള ബന്ധത്തെക്കുറിച്ചും റൊണാള്‍ഡോ വെളിപ്പെടുത്തി. തങ്ങള്‍ സുഹൃത്തുക്കളല്ലെങ്കിലും പരസ്പരം ബഹുമാനിച്ചിരുന്നെന്നും ഫുട്ബോളിന്‍റെ ചരിത്രംതന്നെ തിരുത്തിക്കുറിച്ചവരാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സ്ലോവാക്യ, ലക്സംബര്‍ഗ് ടീമുകള്‍ക്കെതിരേയാണ് പോര്‍ച്ചുഗലിന്‍റെ യൂറോ ചാന്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങള്‍. ഈ രണ്ടു മത്സരങ്ങളും ജയിച്ചാല്‍ പോര്‍ച്ചുഗലിന് യൂറോ യോഗ്യത ഏറെക്കുറെ ഉറപ്പിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular