Saturday, May 18, 2024
HomeKeralaവിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍ ഒക്‌ടോബര്‍ നാലിനെത്തും; സ്വീകരിക്കാന്‍ കേന്ദ്ര തുറമുഖ മന്ത്രി എത്തും

വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍ ഒക്‌ടോബര്‍ നാലിനെത്തും; സ്വീകരിക്കാന്‍ കേന്ദ്ര തുറമുഖ മന്ത്രി എത്തും

തിരുവനന്തപുരം: ഭാരതത്തിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് അടുത്തമാസം നാലിന് ആദ്യ ചരക്ക് കപ്പല്‍ തീരത്തടുക്കും.

ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് തുറമുഖത്തിനാവശ്യമായ കൂറ്റന്‍ ക്രയിനുകള്‍ വഹിച്ചുകൊണ്ടാള്ള കപ്പലാണ് വൈകിട്ട് നാലിന് വിഴിഞ്ഞം തുറമുഖത്ത് എത്തുന്നത്.

കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ ഔദ്യോഗികമായി കപ്പലിനെ സ്വീകരിക്കും. പോര്‍ട്ട് അങ്കണത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷനാകും.

ഒക്ടോബര്‍ 28 ന് രണ്ടാമത്തെ കപ്പലും നവംബര്‍ 11, 14 തീയതികളിലായി തുര്‍ന്നുള്ള ചരക്ക് കപ്പലുമെത്തും. ഡ്രെഡ്ജിങ് ആവശ്യമില്ലാത്ത സ്വാഭാവിക ആഴം 20 മീറ്ററില്‍ അധികമുള്ള അന്താരാഷ്‌ട്ര കപ്പല്‍ ചാലിനോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കണ്ടയ്‌നര്‍ തുറമുഖവും ലോകത്തെ രണ്ടാമത്തെ തുറമുഖവുമാണ് വിഴിഞ്ഞം.

തുറമുഖത്തിന്റെ ഔദ്യോഗിക നാമവും, ലോഗോയുടെ പ്രകാശനവും ഈ മാസം 20 ന് രാവിലെ 11 മണിക്ക് മസ്‌ക്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കുമെന്ന് അഹമ്മദ് ദേവര്‍കോവില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോകത്തെ ഷിപ്പിംഗ് ലൈനിലുള്ള നൂറോളം കമ്ബനികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച്‌ ഒക്ടോബര്‍ അവസാനവാരം ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് കോണ്‍ക്ലേവ് സംഘടിപ്പിക്കും. മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ സംബന്ധിക്കും.

മുംബൈയില്‍ ഒക്ടോബര്‍ രണ്ടാംവാരത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര മറൈന്‍ എക്‌സിബിഷനില്‍ കേരള മാരിടൈം ബോര്‍ഡും വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ കമ്ബനി വിസിലും പങ്കെടുക്കും വാര്‍ത്താ സമ്മേളനത്തില്‍ തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീനിവാസ്, വിസില്‍ എംഡി ഡോ. അദീല അബ്ദുള്ള, എവിപിപിഎല്‍ സിഇഒ രാജേഷ് ഝാ, ഓപ്പറേഷന്‍ മാനേജര്‍ സുശീല്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular