Saturday, July 27, 2024
HomeKeralaമലയാളിഎക്‌സ്പ്രസ് മുന്‍കൂട്ടി പറഞ്ഞു ഗ്രൂപ്പുകളാണ് ഭായ് കോണ്‍ഗ്രസിനെ ഭരിക്കുന്നത്; ചുക്കിനും ചുണ്ണാമ്പിനും...

മലയാളിഎക്‌സ്പ്രസ് മുന്‍കൂട്ടി പറഞ്ഞു ഗ്രൂപ്പുകളാണ് ഭായ് കോണ്‍ഗ്രസിനെ ഭരിക്കുന്നത്; ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത; എം.എം.ഹസന്‍ തുടരും

മലയാളി എക്‌സ്പ്രസ് പറഞ്ഞതു ശരിയായി. കേരളത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ വരെ കൂച്ചുവിലങ്ങിലാണ്. ഗ്രൂപ്പുകളി ശക്തമായപ്പോള്‍ എം.എം.ഹസന്‍ തന്നെ  യുഡിഎഫ് കണ്‍വീനറായി തുടരുന്നു.  ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും  ഗ്രൂപ്പ് രാജാക്കന്‍മാരായി കേരളത്തിലെ കോണ്‍ഗ്രസിനെ തീര്‍ത്തിട്ടേ അടങ്ങൂവെന്ന നിലയിലാണ്. കേരളത്തില്‍ ഭരണം ഇനി വേണ്ട എന്ന നിലപാടുമായി ഇവര്‍ മുന്നോട്ടു പോകുകയാണ്.

മുസ്ലീംപ്രീണനത്തിന്റെ വക്താക്കളായി ഇവര്‍ മാറുന്നു. കെ.മുരളീധരനെ യുഡിഎഫ് കണ്‍വീനറാക്കാന്‍ ഹൈക്കമാന്‍ഡ് പറഞ്ഞപ്പോള്‍ പറ്റില്ല, കേരളത്തില്‍ സമുദായപ്രീണനം വേണമെന്നു വാദിച്ചു ഹസനെ തന്നെ തുടരാന്‍ അനുവദിക്കുകയായിരുന്നു.

ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലാത്ത  എം.എം.ഹസന്‍ ഇരുന്നാല്‍ യുഡിഎഫ് ശിഥിലമാകുമെന്നും ഇവര്‍ക്ക് അറിയാം.  ഒരു തരത്തിലും യുഡിഎഫ് രക്ഷപ്പെടാന്‍ ഇവര്‍ അനുവദിക്കില്ല. ഹസന്‍ ഒരു പത്രസമ്മേളനം വിളിച്ചാല്‍ പോലും ആരും വരില്ല. അദ്ദേഹം രാജി വയ്ക്കുകയാണെന്ന് മുന്‍കൂട്ടി അറിയിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ പത്രക്കാര്‍ എത്തുകയുള്ളൂ. ഇതാണ്  ഗ്രൂപ്പ് നേതാക്കള്‍ക്കും ആഗ്രഹം. തങ്ങള്‍ക്കു ശേഷം പ്രളയം.

ഉമ്മന്‍ചാണ്ടിയും  രമേശ് ചെന്നിത്തലയും കേരളത്തില്‍ നിന്നും മാറി നില്ക്കാതെ ഈ പാര്‍ട്ടി രക്ഷപ്പെടില്ലെന്ന അവസ്ഥയാണെന്നു പാര്‍ട്ടിക്കാര്‍ പോലും പറയാന്‍ തുടങ്ങിയിരിക്കുന്നു. ഇവര്‍ക്കു ഓശാന പാടുന്ന കെ.സി.ജോസഫും വാഴയ്ക്കനും എല്ലാം പാര്‍ട്ടിയുടെ അവസ്ഥയില്‍ സന്തോഷിക്കുകയാണ്. കുറച്ചു പേര്‍ ഡിസിസി പ്രസിഡന്റാകാന്‍ ഓടി നടക്കുകയാണ്. അതും ഉമ്മനും ചെന്നിത്തലയും ലിസ്റ്റ് കൊടുത്തു കഴിഞ്ഞു.. ഇവര്‍ കൊടുത്ത ലിസ്റ്റ് പരിഗണിച്ചില്ലെങ്കില്‍ കേരളത്തെ ഇവര്‍ തീര്‍ത്തു കളയും.ഇവര്‍ക്ക് അറിയാം എന്ത് ചെയ്യണമെന്ന്. ഏറ്റൂമാനൂരില്‍ പ്രിന്‍സ് ലൂക്കോസിനെ തോല്‍പിക്കാന്‍ ലതിക സുഭാഷിനെ ഇറക്കിയതു പോലെ ഇവര്‍ കളിക്കും.

മാത്യു ജോണ്‍

RELATED ARTICLES

STORIES

Most Popular