Monday, May 6, 2024
HomeKeralaതിരുവമ്ബാടി-കൂടരഞ്ഞി റോഡില്‍ ദുരിതമായി വെള്ളക്കെട്ട്

തിരുവമ്ബാടി-കൂടരഞ്ഞി റോഡില്‍ ദുരിതമായി വെള്ളക്കെട്ട്

തിരുവമ്ബാടി: കൂടരഞ്ഞി-തിരുവമ്ബാടി പൊതുമരാമത്ത് റോഡില്‍ ചവലപ്പാറ ഭാഗത്തെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമായി.

റോഡ് നവീകരണത്തിനായി കലുങ്ക് നിര്‍മിച്ച ഭാഗമാണ് ടാറിങ് പൊളിഞ്ഞ് തകര്‍ന്നത്. മഴ പെയ്തതോടെ ഈ ഭാഗത്തെ റോഡ് വെള്ളത്തില്‍ മുങ്ങി യാത്ര ദുഷ്കരമായി. റോഡ് കലുങ്കിന് സമാനമായി ഉയര്‍ത്തി ടാറിങ് നടത്തേണ്ടിവരും. കലുങ്ക് നിര്‍മാണം പൂര്‍ത്തിയായിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ടാറിങ് നടത്താൻ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. റോഡിന്റെ വശത്ത് ഓവുചാല്‍ നിര്‍മിച്ചാലേ വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാക്കാനാകൂ. റോഡ് ഉടൻ ടാറിങ് നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular