Saturday, September 23, 2023
HomeGulfസൗദി കിരീടാവകാശിയുമായി എം.എ. യൂസുഫലി കൂടിക്കാഴ്ച നടത്തി

സൗദി കിരീടാവകാശിയുമായി എം.എ. യൂസുഫലി കൂടിക്കാഴ്ച നടത്തി

കൊച്ചി: സൗദിയില്‍ എങ്ങനെ വിജയിക്കാനാകുമെന്നതിന്‍റെ ഉദാഹരണമാണ് എം.എ. യൂസുഫലിയെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫലിഹ്.

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സല്‍മാന്‍റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇന്ത്യ-സൗദി ബിസിനസ് ഫോറത്തിലാണ് സൗദി മന്ത്രിയുടെ പ്രതികരണം.

സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് എങ്ങനെ വിജയിക്കാനാകുമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന്‍റെ ചോദ്യത്തിന് മറുപടിയായാണ് സൗദി മന്ത്രി യൂസുഫലിയെ മാതൃകയാക്കിയത്. സൗദികള്‍ക്ക് പോലും യൂസുഫലി പോസിറ്റിവ് മാതൃകയാണ്. താൻ അരാംകോ ചെയര്‍മാൻ ആയിരുന്നപ്പോള്‍ അവിടെ ലുലു മാര്‍ക്കറ്റ് തുറക്കുന്നതിനെപ്പറ്റിയാണ് അദ്ദേഹം സംസാരിച്ചത്. ഇപ്പോള്‍ അരാംകോ കാമ്ബസില്‍ മാത്രം എട്ട് ലുലു മാര്‍ക്കറ്റുകളുണ്ട്. സൗദിയില്‍ 100 ഹൈപര്‍ മാര്‍ക്കറ്റുകള്‍ എന്ന ലക്ഷ്യത്തിലേക്കാണ് ലുലു ഗ്രൂപ്പെന്നും സൗദി മന്ത്രി കൂട്ടിച്ചേര്‍ത്തു. സൗദി കിരീടാവകാശിയുടെ ബഹുമാനാര്‍ഥം രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒരുക്കിയ അത്താഴ വിരുന്നിലും യൂസുഫലി സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular