Saturday, May 4, 2024
HomeCinemaഗ്ളാമറസ് ലുക്കില്‍ ആദ്യമായി സുരഭി ലക്ഷ്മി

ഗ്ളാമറസ് ലുക്കില്‍ ആദ്യമായി സുരഭി ലക്ഷ്മി

ഗ്ളാമറസ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി നടി സുരഭി ലക്ഷ്‌മി. വമ്ബൻ മേക്കോവറില്‍ ഗ്ലാമറസ് ചിത്രങ്ങളുമായി സുരഭി ആദ്യമാണ്.

അടിപൊളി എന്നു ആരാധകര്‍ വിശേഷിപ്പിക്കുമ്ബോള്‍ ഒരുവിഭാഗം വിമര്‍ശനങ്ങളുമായുണ്ട്. സമൂഹമാദ്ധ്യത്തില്‍ സുരഭിയുടെ പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിന് അര്‍ഹമായ സുരഭി ലക്ഷ്‌മി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അനൂപ് മേനോന്റെ നായികയായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പത്മയിലെ ടൈറ്റില്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

വാലാട്ടി സിനിമയിലാണ് അവസാനം സുരഭിയുടെ സാന്നിദ്ധ്യം ഉണ്ടായത്. അതില്‍ ശബ്ദസാന്നിദ്ധ്യം ആണ് അറിയിച്ചത്. ടൊവിനോ തോമസിന്റെ നായികയായി അജയന്റെ രണ്ടാം മോഷണം ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. നവാഗതനായ ജിതിൻലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് ടൊവിനോ എത്തുന്നത്. കൃതിഷെട്ടി, ഐശ്വര്യ രാജേഷ് എന്നിവരാണ് മറ്റു നായികമാര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular