Friday, May 17, 2024
HomeUSAബൈഡനെതിരായ ഇംപീച്ച്‌മെന്റിന് അനുമതി

ബൈഡനെതിരായ ഇംപീച്ച്‌മെന്റിന് അനുമതി

വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരായ ഇംപീച്ച്‌മെന്റ് നടപടിക്രമങ്ങള്‍ക്ക് ഹൗസ് സ്പീക്കര്‍ കെവിൻ മക്കാര്‍ത്തി അംഗീകാരം നല്‍കി.

പ്രസിഡന്റ്, മകൻ ഹണ്ടര്‍ ബൈഡൻ എന്നിവരുടെ ബാങ്ക് റെക്കോഡുകളും മറ്റ് രേഖകളും പരിശോധിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.

ഹണ്ടര്‍ ബൈഡന്റെ വിദേശ ബിസിനസ് ഇടപാടുകള്‍ക്ക് സഹായം നല്‍കി എന്ന ആരോപണമാണ് ജോ ബൈഡൻ നേരിടുന്നത്. റിപ്പബ്ലിക്കൻ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിലെ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാസങ്ങളായി നടക്കുന്ന അന്വേഷണത്തിന്റെ അടുത്ത പടിയാണ് ബൈഡനെതിരായ ഇംപീച്ച്‌മെന്റ് എന്ന് മക്കാര്‍ത്തി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular