Saturday, May 18, 2024
HomeIndiaരാജ്യത്ത് 150 ആനത്താരകള്‍; പശ്ചിമബംഗാളില്‍ 26

രാജ്യത്ത് 150 ആനത്താരകള്‍; പശ്ചിമബംഗാളില്‍ 26

ന്യൂഡല്‍ഹി: രാജ്യത്ത് ആനത്താരകളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

2010ലെ 88ല്‍നിന്ന് 150 ആയാണ് വര്‍ധിച്ചത്. ഏറ്റവും കൂടുതല്‍ പശ്ചിമ ബംഗാളിലാണ് -26 എണ്ണം. ആനകള്‍ ഒരു ആവാസ വ്യവസ്ഥയില്‍നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കാൻ ഉപയോഗിക്കുന്ന പാതകളാണ് ആനത്താരകള്‍ എന്നറിയപ്പെടുന്നത്.

59 ആനത്താരകളില്‍ ആനകളുടെ സഞ്ചാരം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 29 എണ്ണത്തില്‍ സഞ്ചാരം കുറഞ്ഞു. 29 എണ്ണത്തിലെ അവസ്ഥയില്‍ മാറ്റമില്ല. 15 എണ്ണം പുനഃസ്ഥാപിക്കേണ്ടവിധം നശിച്ചു. 2017ലെ കണക്ക് പ്രകാരം 30,000 ആനകളാണ് ഇന്ത്യയിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular