Saturday, September 23, 2023
HomeGulfഖൈത്താൻ മെട്രോ ഫാര്‍മസി ഉദ്ഘാടനം ചെയ്തു

ഖൈത്താൻ മെട്രോ ഫാര്‍മസി ഉദ്ഘാടനം ചെയ്തു

കുവൈത്ത് സിറ്റി: മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ ആറാമത്തെ ഫാര്‍മസി ഖൈത്താനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഖൈത്താൻ ബ്രാഞ്ചിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഫാര്‍മസി ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടനത്തിന്റെ ഭാഗമായി ഖൈത്താൻ മെട്രോ ഫാര്‍മസിയിലും ഫര്‍വാനിയ, സാല്‍മിയ, ഫഹാഹീല്‍ ഫാര്‍മസികളിലും ഓഫര്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.

കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക ഉദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്തെ മറ്റു രാജ്യങ്ങളിലെ സ്ഥാനപതിമാര്‍, നയതന്ത്രജ്ഞര്‍, ബിസിനസുകാര്‍, ഐ.ബി.പി.സി അംഗങ്ങള്‍, എ.ബി.സി.കെ അംഗങ്ങള്‍, സാമൂഹിക-സാംസ്കാരിക വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular