Saturday, May 18, 2024
HomeUncategorizedമാറഡോണയെയും പെലെയും മറികടന്ന് കെൻഡ്രി

മാറഡോണയെയും പെലെയും മറികടന്ന് കെൻഡ്രി

തിഹാസതാരങ്ങളായ പെലെയും മാറഡോണയെയും പിന്തള്ളി ഇക്വഡോര്‍ കൗമാരതാരം കെൻഡ്രി പേസിന്‍റെ അരങ്ങേറ്റം. 2026 ലോകകപ്പ് ഫുട്ബോള്‍ ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടില്‍ ഉറുഗ്വെയ്ക്കെതിരേയായിരുന്നു പതിനാറുകാരനായ കെൻഡ്രി ഇക്വഡോര്‍ ജഴ്സിയില്‍ അരങ്ങേറിയത്.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉള്‍പ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ലാറ്റിനമേരിക്കൻ താരം എന്ന റിക്കാര്‍ഡില്‍ അര്‍ജന്‍റൈൻ ഇതിഹാസം ഡിയേഗോ മാറഡോണയെ കെൻഡ്രി പിന്തള്ളി. മത്സരത്തില്‍ ഒരു ഗോളിന് അസിസ്റ്റ് നടത്തിയതിലൂടെ ബ്രസീല്‍ ഇതിഹാസം പെലെയുടെ റിക്കാര്‍ഡും കെൻഡ്രി തിരുത്തി. രാജ്യാന്തര ഫുട്ബോളില്‍ അസിസ്റ്റ് നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ലാറ്റിനമേരിക്കൻ താരം എന്ന റിക്കാര്‍ഡാണ് പെലെയെ പിന്തള്ളി കെൻഡ്രി സ്വന്തമാക്കിയത്.

മത്സരത്തില്‍ ഫീലിക്സ് ടോറസിന്‍റെ (45+5′, 61′) ഇരട്ട ഗോളിലൂടെ ഇക്വഡോര്‍ 2-1ന് ഉറുഗ്വെയെ തോല്‍പ്പിച്ചു. രണ്ടാം ഗോളിനായിരുന്നു കെൻഡ്രി അസിസ്റ്റ് നടത്തിയത്. മറ്റു മത്സരങ്ങളില്‍ വെനസ്വേല 1-0ന് പരാഗ്വെയെ തോല്‍പ്പിച്ചപ്പോള്‍ ചിലിയും കൊളംബിയയും ഗോള്‍ രഹിതസമനില പാലിച്ചു.

കളിച്ച രണ്ടു മത്സരവും ജയിച്ച്‌ ആറു പോയിന്‍റുമായി ബ്രസീലും അര്‍ജന്‍റീനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഗോള്‍ ശരാശരിയില്‍ അര്‍ജന്‍റീനയെ പിന്തള്ളിയാണ് ബ്രസീല്‍ മുന്നിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular