Saturday, May 4, 2024
HomeCinemaപുതിയ ലുക്കില്‍ ഇടി തരാൻ ആന്റണി വര്‍ഗീസ്

പുതിയ ലുക്കില്‍ ഇടി തരാൻ ആന്റണി വര്‍ഗീസ്

മുടിയഴകില്‍ വ്യത്യസ്തത തീര്‍ത്ത് ആന്റണി വര്‍ഗീസ്. പുതിയ ലുക്കില്‍ ഇടി തരാൻ വരികയാണോ എന്നു താരത്തോട് ആരാധകര്‍.

കഥാപാത്രങ്ങള്‍ക്കു വേണ്ടി ഹെയര്‍ സ്റ്റൈലില്‍ മാറ്റം കൊണ്ടുവരാറുണ്ട് പ്രേക്ഷകരുടെ പെപ്പേ. പുതിയ ചിത്രത്തിനു വേണ്ടിയാണോ ഹെയര്‍ സ്റ്റൈല്‍ മാറ്റം എന്നു അറിവായിട്ടില്ല. ഓണത്തിനു റിലീസ് ചെയ്ത 70 കോടി ക്ളബില്‍ ഇടം പിടിച്ച ആര്‍.ഡി.എക്സ് നേടുന്ന വിജയത്തിന്റെ ലഹരിയിലാണ് ആന്റണി വര്‍ഗീസ്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവരാണ് മറ്റ് നായകന്മാര്‍.

നവാഗതനായ അജിത് മാമ്ബള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആന്റണി വര്‍ഗീസ് ഇനി അഭിനയിക്കുക. കടല്‍ പശ്ചാത്തലത്തില്‍ പ്രതികാരം നിറഞ്ഞ ആക്‌ഷൻ ചിത്രമായാണ് ഒരുങ്ങുന്നത്. മാനുവല്‍ എന്ന കഥാപാത്രത്തെയാണ് ആന്റണി വര്‍ഗീസ് അവതരിപ്പിക്കുന്നത്. വീക്കെന്റ് ബ്ളോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ ആര്‍.ഡിഎക്സിനുശേഷം സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജ 16ന് കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ നടക്കും. ഒക്ടോബര്‍ മദ്ധ്യത്തില്‍ ചിത്രീകരണം ആരംഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular