നിലവില്‍, പദ്ധതിയില്‍ അംഗങ്ങളാകാത്ത കര്‍ഷകര്‍ക്ക് നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. നിശ്ചിത ഫോറത്തില്‍ അടുത്തുള്ള റബറുത്പാദക സംഘത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം അപേക്ഷകന്‍റെ ഫോട്ടോ, കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്‍റെയും ആധാര്‍ കാര്‍ഡിന്‍റെയും കോപ്പി എന്നിവ ഹാജരാക്കണം.
എല്ലാ ഗുണഭോക്താക്കളും 2023-24 വര്‍ഷത്തെ ഭൂനികുതി അടച്ച രസീത് സമര്‍പ്പിച്ച് രജിസ്‌ട്രേഷന്‍ പുതുക്കണം. ധനസഹായത്തിനായി സമര്‍പ്പിക്കുന്ന സെയില്‍സ് ഇന്‍വോയ്‌സുകള്‍/ബില്ലുകള്‍ സാധുവായ ലൈസന്‍സുള്ള റബര്‍ ഡീലറില്‍ നിന്നുള്ളതായിരിക്കണം.
ഡീലര്‍മാര്‍ റിട്ടേണുകള്‍ സമര്‍പ്പിക്കുന്നവരായിരിക്കണം. എട്ടാം പദ്ധതിയില്‍ സര്‍ക്കാര്‍ 32 കോടി രൂപയേ സബ്സിഡി നല്‍കിയിട്ടുള്ളു. 80 കോടിയോളം രൂപയുടെ സബ്സിഡി കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുണ്ട്.