Saturday, July 27, 2024
HomeIndia'പി.ടി.ഐ കറസ്പോണ്ടന്റ്' വാള്‍ട്ടര്‍ ആല്‍ഫ്രഡ് അന്തരിച്ചു

‘പി.ടി.ഐ കറസ്പോണ്ടന്റ്’ വാള്‍ട്ടര്‍ ആല്‍ഫ്രഡ് അന്തരിച്ചു

മുംബൈ: ‘പി.ടി.എ കറസ്പോണ്ടന്റ്’ എന്ന് അറിയപ്പെട്ടിരുന്ന മുൻകാല പ്രമുഖ പത്രപ്രവര്‍ത്തകൻ വാള്‍ട്ടര്‍ ആല്‍ഫ്രഡ് (103) അന്തരിച്ചു.

മുംബൈക്കടുത്ത് മീരാറോഡിലെ സൃഷ്ടി കോംപ്ലക്സിലുള്ള വസതിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.30 ആയിരുന്നു മരണമെന്ന് മകള്‍ അനിത അറിയിച്ചു.

ഇന്ത്യ-പാക്, വിയറ്റ്നാം യുദ്ധങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്ത വാള്‍ട്ടര്‍ പി.ടി.ഐയുടെ സൗത്ത്ഈസ്റ്റ് ഏഷ്യ ലേഖകനായിരുന്നു. 1971ലെ ഇന്ത്യ-പാക് യുദ്ധത്തിന് തൊട്ടുമുണ്ട് ചാരനെന്ന് ആരോപിച്ച്‌ പാകിസ്താൻ ഒരു മാസം ജയിലിലടച്ചു.

മംഗളൂരുവില്‍ ജനിച്ചുവളര്‍ന്ന വാള്‍ട്ടര്‍ തുടര്‍ പഠനത്തിന് മുംബൈയിലെത്തുകയായിരുന്നു. ആറ് പതിറ്റാണ്ട് നീണ്ട റിപ്പോര്‍ട്ടിങ്ങിന് ശേഷം 1980ലാണ് വിരമിച്ചത്. പിന്നീട് 97 വരെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്കമ്യൂണിക്കേഷനില്‍ അധ്യാപകനായി. ഇന്തോനേഷ്യ, മലേഷ്യ പത്രങ്ങളില്‍ കോളമെഴുതിയിരുന്നു.

RELATED ARTICLES

STORIES

Most Popular