Saturday, May 18, 2024
HomeKerala'എനിക്ക് ആണ്‍പ്രതിമ വേണം; അതില്‍ എന്ത് സ്ത്രീ വിരുദ്ധത' ? വാദം ന്യായീകരിച്ച്‌ നടന്‍ അലൻസിയര്‍

‘എനിക്ക് ആണ്‍പ്രതിമ വേണം; അതില്‍ എന്ത് സ്ത്രീ വിരുദ്ധത’ ? വാദം ന്യായീകരിച്ച്‌ നടന്‍ അലൻസിയര്‍

സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ആകെ നിറയുന്നത്.

എന്നാല്‍ താൻ പറഞ്ഞതില്‍ യാതൊരു സ്ത്രീവിരുദ്ധതയും കാണുന്നില്ലെന്ന് പറഞ്ഞ് നടന്‍ അലൻസിയര്‍. ന്യൂസ് 18ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ന്യായികരണം. പുരുഷനു ഒരു ശരീരം ഉണ്ടെന്നും ഒരു ജീവിതം ഉണ്ടെന്നും അത് സ്ത്രീകളും കൂടി മനസ്സിലാക്കണം. സ്ത്രിയുടെ നഗ്നന ശരീരം മാത്രം വീട്ടില്‍ കൊണ്ടുവെക്കുക എന്നല്ല അവാര്‍ഡ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അലൻസിയര്‍ പറഞ്ഞു.

ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍ രൂപത്തിലുള്ള പ്രതിമ നല്‍കി അപമാനിക്കരുതെന്ന് അലന്‍സിയര്‍ പറഞ്ഞു. അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറിന്‍റെ വിവാദ പരാമര്‍ശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular