Saturday, July 27, 2024
HomeCinemaറിയോ കപാഡിയ അന്തരിച്ചു

റിയോ കപാഡിയ അന്തരിച്ചു

ന്യൂഡല്‍ഹി: ചക്‌ ദേ ഇന്ത്യ, ദില്‍ ചാഹ്‌താ ഹേ, ഹാപ്പി ന്യൂ ഇയര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംപിടിച്ച പ്രശസ്‌ത നടന്‍ റിയോ കപാഡിയ (66) അന്തരിച്ചു. സുഹൃത്ത്‌ ഫൈസല്‍ മാലിക്‌ ആണ്‌ മരണവാര്‍ത്ത സ്‌ഥിരീകരിച്ചത്‌.

 മരണകാരണം വ്യക്‌തമായിട്ടില്ല. റിയോയുടെ സംസ്‌കാരം ഇന്നു ഗോരേഗാവിലെ ശിവ്‌ ധാം ഷംഷന്‍ ഭൂമിയില്‍ നടക്കും. ഭാര്യ മരിയ ഫറ, മക്കളായ അമന്‍, വീര്‍ എന്നിവര്‍ക്കൊപ്പമാണ്‌ അദ്ദേഹം കഴിഞ്ഞിരുന്നത്‌. മോഡലായി തുടങ്ങിയ റിയോ 1980കളിലും 90കളിലും നിരവധി പരസ്യങ്ങളില്‍ വേഷമിട്ടു. അടുത്തിടെ ജനപ്രിയ വെബ്‌ സീരീസായ സോയ അക്‌തറിന്റെയും റീമ കഗ്‌തിയുടെയും – മേഡ്‌ ഇന്‍ ഹെവന്‍ സീസണ്‍ 2-ന്റെ ഭാഗമായിരുന്നു അദ്ദേഹം. മര്‍ദാനി, ശ്രീ, ഹം ഹേ രാഹി കാര്‍ കേ, ആഖ്‌രി ഡിസിഷന്‍, ഖുദാ ഹാഫിസ്‌, ദ ബിഗ്‌ ബുള്‍, ഏജന്റ്‌ വിനോദ്‌ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം തിളങ്ങി. സിദ്ധാര്‍ത്ഥ്‌ തിവാരിയുടെ മഹാഭാരതത്തില്‍ ഗാന്ധാരിയുടെ പിതാവിന്റെ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്‌.

RELATED ARTICLES

STORIES

Most Popular