ശങ്കര്‍ രാമകൃഷ്ണന്റെ പുതിയ ചിത്രം ‘റാണി’ യുടെ ട്രൈലെര്‍ മോഹൻലാല്‍ ലോഞ്ച് ചെയ്തു. മോഹൻലാല്‍ തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ട്രെയിലര്‍ ലോഞ്ച് ചെയ്തത്.
കാലിക പ്രസക്തമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറാണ് റാണി. ചിത്രം ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്വേഗജനകമായ കഥയാണ് പറയുന്നത്. സെപ്റ്റംബര്‍ 21-ന് ‘റാണി ‘ തിയേറ്ററുകളില്‍ എത്തും.
അതേസമയം ശങ്കര്‍ രാമകൃഷ്ണൻ തന്റെ ഫേസ്ബുക് പേജില്‍ മോഹൻലാല്‍ ‘റാണി’ക്ക് നല്‍കിയ ആശംസാകുറിപ്പ് പങ്ക് വച്ചു.’ റാണിക്ക് സ്നേഹവും പ്രാര്‍ത്ഥനയും ഉണ്ടാകും. സ്നേഹപൂര്‍വ്വം മോഹൻലാല്‍’ എന്നാണ് മോഹൻലാല്‍ നല്‍കിയ കുറിപ്പ്
ഗുരു സോമസുന്ദരം, മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അബി സാബു, ആമി പ്രഭാകരൻ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. മാജിക്ക് ടൈല്‍ പ്രൊഡക്ഷൻസിൻ്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വലിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഭാവന, ഹണി റോസ്, ഉര്‍വശി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രൈലറിനു ലഭിച്ചത്. ശങ്കര്‍ രാമകൃഷ്ണൻ പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് റാണി.