Saturday, May 4, 2024
HomeCinemaവാക്കു പാലിച്ച്‌ വിജയ് ദേവരകൊണ്ട,100 കുടുംബങ്ങള്‍ക്ക് ഒരുലക്ഷം നല്‍കി

വാക്കു പാലിച്ച്‌ വിജയ് ദേവരകൊണ്ട,100 കുടുംബങ്ങള്‍ക്ക് ഒരുലക്ഷം നല്‍കി

തൊരു സിനിമാ താരവും മാതൃകയാക്കേണ്ട ഈ പ്രവൃത്തിയിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ സവിശേഷമായൊരു സ്ഥാനം നേടാന്‍ വിജയ്‌ ദേവരകൊണ്ടയ്‌ക്ക് കഴിഞ്ഞു.

സിനിമ വിജയിച്ചതിലുള്ള സന്തോഷം മാത്രമല്ല, സിനിമയില്‍ നിന്നു ലഭിച്ച വരുമാനവും ആരാധകരായി പങ്കുവയ്‌ക്കുകയാണെന്നാണ് ദേവരകൊണ്ട വേദിയില്‍ പറഞ്ഞത്.

തന്റെ ആരാധകരെല്ലാം ദേവര കുടുംബത്തിലെ അംഗങ്ങളാണെന്ന് പറഞ്ഞ താരം ആരാധകരെ അനുമോദിക്കുന്നതിനൊപ്പം താരം വ്യാജ അക്കൗണ്ടുകള്‍ വഴി വ്യാജ റേറ്റിങ്, യൂട്യൂബ് നെഗറ്റിവ് റിവ്യു ചെയ്യുന്നവരെ വിമര്‍ശിക്കുകയും ചെയ്തു.

വിജയ് ദേവരകൊണ്ടയുടെ വാക്കുകള്‍;

നിങ്ങള്‍ എല്ലാവരും ഞാനും എന്റെ സിനിമകളും വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്റെ സിനിമകള്‍ പരാജയപ്പെടുമ്ബോള്‍ നിങ്ങള്‍ സങ്കടപ്പെടുന്നു, അവ ഹിറ്റാകുമ്ബോള്‍ നിങ്ങള്‍ സന്തോഷിക്കുന്നു. ഈ വേദിയില്‍ ഞാൻ ഒരു പ്രതിജ്ഞ ചെയ്യാൻ ആഗ്രഹിക്കുകയാണ്. ഇനി മുതല്‍ എന്റെ കുടുംബത്തോടൊപ്പം നിങ്ങള്‍ക്കും നിങ്ങളുടെ സന്തോഷത്തിനും വേണ്ടി ഞാൻ എന്നെ പൂര്‍ണമായും സമര്‍പ്പിക്കുന്നു.

നിങ്ങളെല്ലാവരും പുഞ്ചിരിക്കുന്നത് എനിക്ക് കാണണം. എനിക്ക് ഓരോരുത്തരെയും കാണാൻ കഴിയില്ലെങ്കിലും വ്യക്തിപരമായി എല്ലാവരുമായും ‘ഖുഷി’ പങ്കിടാൻ ആഗ്രഹിക്കുന്നു. എന്റെ സന്തോഷം പങ്കിടുന്നതിന്റെ ഭാഗമായി എന്റെ പ്രതിഫലത്തില്‍ നിന്ന് ഒരു കോടി രൂപ എന്റെ കുടുംബാംഗങ്ങളായ നിങ്ങള്‍ക്ക് ഞാൻ സംഭാവന ചെയ്യുകയാണ്.

നിങ്ങളില്‍ നിന്ന് നൂറു കുടുംബങ്ങളെ തിരഞ്ഞെടുത്ത് ഓരോരുത്തര്‍ക്കും ഒരു ലക്ഷം വീതം ഞാൻ നല്‍കും. എന്റെ സമ്ബാദ്യവും സന്തോഷവും നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങള്‍ എല്ലാവരും ദേവര കുടുംബത്തിന്റെ ഭാഗമാണ്. എന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഞാൻ ‘സ്‌പ്രെഡിങ് ഖുഷി’ ഫോം പങ്കുവക്കുന്നതാണ്. ഞാൻ നല്‍കുന്ന പണം നിങ്ങളുടെ കുടുംബത്തിന് ഉപകാരപ്രദമായാല്‍ എനിക്ക് വളരെയധികം സന്തോഷമാകും.

ശിവ നിര്‍വാണ സംവിധാനം ചെയ്ത പാൻ-ഇന്ത്യൻ റൊമാന്റിക് ഡ്രാമയായ ഖുഷി സെപ്റ്റംബര്‍ 1നാണ് തിയറ്ററുകളിലെത്തിയത്. വിജയ് ദേവരകൊണ്ടയും സമാന്തയും പ്രധാന കഥാപത്രങ്ങളായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇതിന് മുന്‍പ് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അദ്ദേഹം 100 ആരാധകരെ എല്ലാ ചെലവുകളും നല്‍കി മണാലിയിലേക്ക് അയച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular