Saturday, July 27, 2024
HomeIndiaപ്രത്യക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട തനിക്കറിയാം; പരിഹസിച്ച്‌ തൃണമൂല്‍ നേതാവ്

പ്രത്യക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ട തനിക്കറിയാം; പരിഹസിച്ച്‌ തൃണമൂല്‍ നേതാവ്

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 18ന് തുടങ്ങുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തെ പരിഹസിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ.

ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. സെപ്റ്റംബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 73ാം പിറന്നാളാണെന്നും അതിന്റെ ആഘോഷത്തിന് വേണ്ടിയാണ് 18 മുതല്‍ 22 വരെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരുന്നതെന്നുമാണ് ഒബ്രിയാന്റെ പരിഹാസം.

സെപ്റ്റംബര്‍ 18 മുതല്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചുവെങ്കിലും അജണ്ട വെളിപ്പെടുത്തിയിട്ടില്ല. പാര്‍ലമെന്റ് സമ്മേളനം സംബന്ധിച്ച്‌ ബി.ജെ.പി എം.പിമാര്‍ക്ക് വിപ്പ് നല്‍കുകയും ചെയ്തിരുന്നു. നിര്‍ണായകമായ ബില്ലുകളില്‍ സമ്മേളനത്തില്‍ ചര്‍ച്ച നടക്കുമെന്ന സൂചന വിപ്പില്‍ ബി.ജെ.പി നല്‍കി.

RELATED ARTICLES

STORIES

Most Popular