Saturday, December 9, 2023
HomeIndiaദീര്‍ഘവീക്ഷണമുള്ള നേതൃപാഠവം രാഷ്‌ട്രത്തെ പുരോഗതിയിലേക്ക് നയിക്കട്ടെ; പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

ദീര്‍ഘവീക്ഷണമുള്ള നേതൃപാഠവം രാഷ്‌ട്രത്തെ പുരോഗതിയിലേക്ക് നയിക്കട്ടെ; പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി. നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃപാഠവം രാഷ്‌ട്രത്തെ അമൃത കാലഘട്ടത്തില്‍ പുരോഗതിയിലേക്ക് നയിക്കട്ടെയെന്ന് രാഷ്‌ട്രപതി ആശംസിച്ചു.

രാജ്യത്തെ ജനങ്ങളെ നയിക്കാൻ താങ്കള്‍ എല്ലായിപ്പോഴും ആരോഗ്യവാനായി ഇരിക്കാൻ പ്രാര്‍ത്ഥിക്കുന്നുവെന്നും എക്‌സ് പോസ്റ്റിലൂടെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മ്മു ആശംസിച്ചു.

ജന്മദിനത്തില്‍ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. താങ്കളുടെ കാഴ്ചപ്പാടും ശക്തമായ നേതൃത്വവും ഈ അമൗതകാലഘട്ടത്തില്‍ ഇന്ത്യയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു. അത്ഭുതകരമായ നേതൃത്വത്തിലൂടെ പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നത് തുടരാൻ താങ്കള്‍ എല്ലായ്‌പ്പോഴും ആരോഗ്യവാനായിരിക്കാൻ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. രാഷ്‌ട്രപതി ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും ‘എക്‌സ്’ ല്‍ എത്തി. “ആഗോള വേദിയിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച നേതാവിന്, യോജിപ്പും കഴിവും ശക്തവുമായ ഇന്ത്യയുടെ ശില്പി, സനാതന സംസ്കാരത്തിന്റെ പതാകവാഹകൻ, വികസനോന്മുഖ നയങ്ങളിലൂടെ വലിയ തോതില്‍ പൊതുജനക്ഷേമത്തിന് വഴിയൊരുക്കിയ വ്യക്തിക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍.”ധാമി ആശംസിച്ചു.

“നിങ്ങളുടെ നൈപുണ്യമുള്ള നേതൃത്വത്തിൻ കീഴില്‍ രാജ്യം പുരോഗമിക്കാനും വികസനത്തിന്റെ പുതിയ മാനങ്ങള്‍ സ്ഥാപിക്കാനും ഞാൻ ബാബ കേദാര്‍നാഥിനോട് പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ എല്ലായ്‌പ്പോഴും ദീര്‍ഘവും ആരോഗ്യകരവും സമൃദ്ധവുമായ ജീവിതം നയിക്കട്ടെ,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular