Saturday, July 27, 2024
HomeUSAസെലെൻസ്കി യു.എസിലേക്ക്

സെലെൻസ്കി യു.എസിലേക്ക്

വാഷിംഗ്ടണ്‍: യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെൻസ്കി അടുത്താഴ്ച യു.എസിലെത്തും. വ്യാഴാഴ്ച വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്ന സെലെൻസ്കി യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തും.

ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എൻ ജനറല്‍ അസംബ്ലി യോഗത്തിലും ഇരുനേതാക്കളും പങ്കെടുക്കും. ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സെലെൻസ്കി യുക്രെയിനിലേക്ക് കൂടുതല്‍ ആയുധങ്ങളടക്കമുള്ള സഹായങ്ങള്‍ ആവശ്യപ്പെട്ടേക്കും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ യുക്രെയിനില്‍ റഷ്യൻ അധിനിവേശം ആരംഭിച്ച ശേഷമുള്ള സെലെൻസ്കിയുടെ രണ്ടാമത്തെ യു.എസ് സന്ദര്‍ശനമാണിത്.

RELATED ARTICLES

STORIES

Most Popular