Thursday, May 2, 2024
HomeKeralaട്രാൻസിന് ശേഷം പുതിയ ചിത്രവുമായി അൻവര്‍ റഷീദ്, നിര്‍മ്മാണം സോഫിയ പോള്‍

ട്രാൻസിന് ശേഷം പുതിയ ചിത്രവുമായി അൻവര്‍ റഷീദ്, നിര്‍മ്മാണം സോഫിയ പോള്‍

സൂപ്പര്‍ഹിറ്റ് സംവിധായകൻ അൻവര്‍ റഷീദിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 2020ല്‍ പുറത്തിറങ്ങിയ ഫഹദ് ചിത്രം ട്രാൻസിന് മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ ചിത്രവുമായി അൻവര്‍ റഷീദിന്റെ വരവ്.

ആര്‍.ഡി.എക്സിന്റെ നിര്‍മ്മാതാവ് സോഫിയ പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

സിനിമാരംഗത്ത് ഒരു ദശാബ്ദം പിന്നിടുന്നതിന്റെ ഭാഗമായി ഒരേദിവസം നാല് ചിത്രങ്ങളാണ് സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റ്ര്‍ പ്രഖ്യാപിച്ചത്. ഇതില്‍ നാലാമത്തെ പ്രോജക്ടാണ് അൻവറിന്റ ചിത്രം. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ പത്താം ചിത്രം കൂടിയാണിത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ് അൻവര്‍ റഷീദും സോഫിയ പോളും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. വിക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയായിരുന്നു ഇത്.

വൻവിജയമായ ഉസ്താദ് ഹോട്ടല്‍ പുറത്തിറങ്ങി ഏഴ് വര്‍ഷത്തിന് ശേഷമാണ് ട്രാൻസ് റിലീസ് ചെയ്തത്. എന്നാല്‍ തിയേറ്ററില്‍ ചിത്രത്തിന് വലിയ ചലനം ഉണ്ടാക്കാനായില്ല. ആന്റണി വ‌ര്‍ഗീസിനെ നായകനാക്കി അജിത് മാമ്ബള്ളി സംവിധാനം ചെയ്യുന്ന ചിത്രനമാണ് വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്‌സ് ഇന്ന് പ്രഖ്യാപിച്ച ചിത്രങ്ങളിലൊന്ന്. ജാനേമൻ. മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്ടാമത്തേത്. ആര്‍.ഡി.എക്സിന്റെ സംവിധായകൻ നഹാസ് ഹിദായത്തിന്റേതാണ് മൂന്നാമത്തെ ചിത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular