Tuesday, December 5, 2023
HomeKeralaഹെല്‍ത്ത് എക്‌സിബിഷനില്‍ സേവനങ്ങളുമായി ബദര്‍ എസ്.ഒ.ഐ ഫെര്‍ട്ടിലിറ്റി സെന്റര്‍

ഹെല്‍ത്ത് എക്‌സിബിഷനില്‍ സേവനങ്ങളുമായി ബദര്‍ എസ്.ഒ.ഐ ഫെര്‍ട്ടിലിറ്റി സെന്റര്‍

സ്കത്ത്: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യമേളയായ ഒമാൻ ഹെല്‍ത്ത് എക്‌സിബിഷൻ ആൻഡ് കോണ്‍ഫറൻസില്‍ (ഒ.എച്ച്‌.ഇ.സി) മബെലയിലെ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ നിന്നുള്ള ബദര്‍ എസ്.ഒ.ഐ ഫെര്‍ട്ടിലിറ്റി സെന്റര്‍ തങ്ങളുടെ നൂതന ചികിത്സ സംവിധാനങ്ങള്‍ പരിചയപ്പെടുത്തും.

ഭ്രൂണങ്ങള്‍ക്കായുള്ള ഉയര്‍ന്ന ജനിതക രോഗനിര്‍ണയ പരിശോധനകള്‍ ഉള്‍പ്പെടെയുള്ള വിപുലമായ സൗകര്യങ്ങള്‍ ആയിരിക്കും സന്ദര്‍ശകര്‍ക്കായി അവതരിപ്പിക്കുക.

ഇവിടെ എത്തുന്നവര്‍ക്ക് ആയിരക്കണക്കിന് വന്ധ്യതയുള്ള ദമ്ബതികളെ വിജയകരമായി ചികിത്സിക്കുന്നതില്‍ 12 വര്‍ഷത്തെ പരിചയമുള്ള ബദര്‍ എസ്.ഒ.ഐ ഐ.വി.എഫ് ആൻഡ് ഫെര്‍ട്ടിലിറ്റി സെന്ററിലെ സ്പെഷലിസ്റ്റ് ഐ.വി.എഫ് ആൻഡ് ഗൈനക്കോളജിസ്റ്റ് ഡോ. ഗൗരി അഗര്‍വാളുടെ സൗജന്യ കണ്‍സള്‍ട്ടേഷൻ ലഭിക്കും. കോണ്‍ഫറൻസില്‍ ഇൻ-വിട്രോ ഫെര്‍ട്ടിലൈസേഷന്റെ (ഐ.വി.എഫ്) സമകാലിക സമീപനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇവര്‍ അവതരിപ്പിക്കും. മബെലയിലെ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ സ്ഥിതി ചെയ്യുന്ന ബദര്‍ എസ്.ഒ.ഐ ഐ.വി.എഫ്, ഫെര്‍ട്ടിലിറ്റി സെന്റര്‍ വന്ധ്യത ചികിത്സയുമായി ബന്ധപ്പെട്ട വിശാലമായ ചികിത്സ സൗകര്യങ്ങളാണ് നല്‍കുന്നത്.

ഇൻ വിട്രോ ഫെര്‍ട്ടിലൈസേഷൻ (ഐ.വി.എഫ്), ഇൻട്രാസൈറ്റോപ്ലാസ്മിക് സ്പേം കുത്തിവെപ്പ് (ഐ.സി.എസ്.ഐ), ബ്ലാസ്റ്റോസിസ്റ്റ് ട്രാൻസ്ഫര്‍, ഗര്‍ഭാശയ ഇൻസെമിനേഷൻ (ഐ.യു.ഐ), ഓസൈറ്റ് ഫ്രീസിങ്, പി.ആര്‍.പി- അണ്ഡാശയ പുനരുജ്ജീവനം, പ്രത്യുല്‍പാദന ജനിതക സാമ്ബിള്‍ ശേഖരണത്തിനുള്ള സൗകര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 93340631, 24263057 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.

ഒമാൻ കണ്‍വെൻഷൻ ആൻഡ് എക്സിബിഷൻ സെന്‍ററില്‍ സെപ്റ്റംബര്‍ 18 മുതല്‍ 20 വരെയാണ് ഹെല്‍ത്ത് എക്‌സിബിഷനും കോണ്‍ഫറൻസും നടക്കുന്നത്. പ്രദര്‍ശനം ദിവസവും രാവിലെ ഒമ്ബത് മുതല്‍ രാത്രി എട്ടുവരെയും കോണ്‍ഫറൻസ് രാവിലെ ഒമ്ബത് മുതല്‍ വൈകീട്ട് 4.15 വരെയും നീണ്ടുനില്‍ക്കും. വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഉന്നതതല പ്രതിനിധികളും മേളയുടെ ഭാഗമാകും.

ചെക്ക് റിപ്പബ്ലിക്, ഇറാൻ, ഇന്ത്യ, ഒമാൻ, പോളണ്ട്, ഇന്ത്യ, തായ്‌ലൻഡ്, തുര്‍ക്കി, യു.എ.ഇ എന്നിവയുള്‍പ്പെടെ 16ലധികം രാജ്യങ്ങളില്‍ നിന്നുള്ള അന്തര്‍ദേശീയ പ്രദര്‍ശകര്‍ പങ്കെടുക്കുന്ന പരിപാടി ആഗോള ആരോഗ്യ സംരക്ഷണ കാഴ്ചയായി മാറുമെന്നുറപ്പാണ്. അറിവും ഉള്‍ക്കാഴ്ചകളും കൈമാറുന്നതിനായി 5000ത്തിലധികം സന്ദര്‍ശകര്‍ മൂന്ന് ദിവസങ്ങളിലായി ഒത്തുചേരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular