Saturday, May 18, 2024
HomeKeralaകൈരളി നിസ്വ പായസമേളയും ചിത്രരചന മത്സരവും സംഘടിപ്പിച്ചു

കൈരളി നിസ്വ പായസമേളയും ചിത്രരചന മത്സരവും സംഘടിപ്പിച്ചു

സ്കത്ത്: ഓണാഘോഷത്തിന്റെ ഭാഗമായി കൈരളി നിസ്വയുടെ അഭിമുഖ്യത്തില്‍ പായസമേളയും ചിത്രരചന മത്സരവും സംഘടിപ്പിച്ചു.

നിസ്വ ലുലു മാളില്‍ നടന്ന വര്‍ണാഭമായ പരിപാടിയില്‍ 200ഓളം കുട്ടികളും 25ഓളം മത്സരാര്‍ഥികളും പങ്കെടുത്തു. വരകളും വര്‍ണങ്ങളുംകൊണ്ട് ഓണത്തെയും നാടിനെയും അടയാളപ്പെടുത്തിയ ചിത്രരചന മത്സരം കാണികള്‍ക്ക് ഉത്സവമായി. രുചിവൈവിധ്യങ്ങളുടെ മാറ്റുരച്ച പായസമത്സരം പ്രവാസിയുടെ ഗൃഹാതുരത്വത്തെ തൊട്ടുണര്‍ത്തി. സെപ്റ്റംബര്‍ 22ന് തെംസ മസൂണ്‍ ഹാളില്‍ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍വെച്ച്‌ മത്സരവിജയികളെ പ്രഖ്യാപിക്കുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular